Tuesday, 31 December 2013
manapakshi: മരപ്പാലം ---എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ പുതുവത...
manapakshi: മരപ്പാലം ---എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ പുതുവത...: ഓരോ വര്‍ഷവും ഓരോ മരപ്പാലമാണ് ആയുസ്സിന്റെ ഭാണ്ഡവും പേറി --പുത്തന്‍ പ്രതീക്ഷകളുടെ തുരുത്തിലേക്ക് കടന്നെത്താനുള്ള ഒരു ഒറ്റത്തടിപ്പാലം ! ...
മരപ്പാലം ---എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ പുതുവത്സരാശംസകള്‍ ----സതീശന് ഇരിട്ടി---
ആയുസ്സിന്റെ ഭാണ്ഡവും പേറി --പുത്തന്‍
പ്രതീക്ഷകളുടെ തുരുത്തിലേക്ക്
കടന്നെത്താനുള്ള ഒരു ഒറ്റത്തടിപ്പാലം !
മുകളില്‍ ആശകളുടെ നക്ഷത്രപ്പൂക്കള്‍
വിരിച്ചു നില്ക്കുന്ന നീലാകാശം
താഴെ ,നിരാശയുടെ കുത്തൊഴുക്കുകളുള്ള
അഗാധമായ ഗര്‍ത്തം !
ജനനത്തിനും മരണത്തിനുമിടയിലെ
ഈ ഹൃസ്വ ദിന യാത്രയില്‍
നാം മറിച്ചിടുന്ന ഡയറിത്താളിലെ
അവസാന അക്കങ്ങളാവാതിരിക്കട്ടെ
2014
ഓരോ ജീവിതത്തിലും
പ്രതീക്ഷകള്‍ തളിര്‍ക്കട്ടെ !
സ്വപ്നങ്ങള്‍ പൂത്തുലയട്ടെ !
ആശകള്‍ പീലിക്കാവടിയാടട്ടെ !
ഒരിക്കലെങ്കിലും നിരാശകള്‍
വിടരാതിരിക്കട്ടെ !
എന്റെ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും
ഹൃദയം നിറഞ്ഞ
പുതുവത്സരാശംസകള്‍
Monday, 25 November 2013
കേരള സിംഹം -----കവിത ---പി.വി.ജി.നായര്‍
ത്തെ --
|
Saturday, 23 November 2013
Monday, 18 November 2013
ചിതല് തിന്ന പുസ്തകം ----സതീശന്‍ഇരിട്ടി
പ്പായ വിരിക്കൂ തുറന്നിട്ട ജാലകമാടക്കുക
കൂരിരുട്ടുറഞ്ഞൂറി നില്ക്കുമീരാവില് സ്നേഹ
ഗാഥ പാടിനീയെന് നോവും മാനസമുറക്കുക .
കേവലം നരര്‍ നമ്മള് ജീവിതം പോറ്റാനെന്തു
പാടിത് ,തളരുന്നൂ മനസ്സും ശരീരവും .
ശരിയും തെറ്റും തമ്മില്‍ പോരുത്തപ്പെടാത്തപോല്
കൂട്ടലും കിഴിക്കലും നടത്തും നമ്മള് നിത്യം ;
ശരിയാവില്ലീ ധര്‍മ്മ ജീവിതം നമുക്കൊരു നാളിലും
ഭൂലോകത്തില്‍ കാപട്യം നിറയുബോള്‍ .
സുഖമായ് ജീവിക്കേണ മെന്നു നാം കൊതിക്കുബോള്‍
അസുഖം കൊരുത്തേറും ജീവിതം ശാപഗ്രസ്ഥം .
ചിരിയും കണ്ണീരും വാര്ന്നുണങ്ങി പ്പതംവന്ന
മനസ്സില്‍ നൈരാശ്യത്തിന് കള്ളിമുള്‍ ക്കൂട്ടം മാത്രം .
വിലയില്ലാത്തോര് നമ്മള് ,വിലപിക്കാനായ് മാത്രം
പിറന്നോര് മണ്ണില്‍ ,ജീവന് ഭാരമായ് ചുമപ്പവര്‍
കാപട്യം കവര്ന്നാടും ഭൂമിയില്‍ കാലത്തിന്റെ
കൈകളില്‍ കര്‍മ്മം-ധര്‍മ്മ മാര്‍ഗത്തില്‍ ചരിപ്പവര്‍ .
മനസ്സിനില്ലാസുഖം രാവുകളോരോദിനം
കൊഴിഞ്ഞു വീഴുബോഴും പിന്നില്‍ പ്പിറക്കുന്ന
പകലിന്നെരിവേനല് ചൂടിലൂടെന്നെന്നെന്നും
നഗ്ന പാദങ്ങള്‍ കൊണ്ടേ നടന്നു നീങ്ങുന്നൂനാം .
കിനാക്കളെത്രകാണുന്നൂ യാഥാര്‍ത്ഥ്യമാവാറില്ല
യാതൊരു സ്വപ്നത്തിനും ചിറകുകള് മുളക്കില്ല !
കരയാന്‍ വയ്യാതെന്നില്‍ കണ്ണുനീരോടുങ്ങുന്നൂ
പറയാന്‍ വയ്യാതെന്നില്‍ വാക്കുകള്‍ പരുങ്ങുന്നൂ !
ചിരിക്കാന്‍ വയ്യാതെന്നില്‍ പുഞ്ചിരിയുണങ്ങുന്നൂ
നടക്കാന്‍ വയ്യാതെന്റെ കാലുകളിടറുന്നൂ !
ജീവന്റെ ചിതല്‍തിന്ന പുസ്തകത്താളില്‍ --
കൂട്ടി വായിക്കാന്‍ കഴിയാത്ത വാക്കുകള്‍ പോലേ ജന്മം ;
മൂട്ടകളരിക്കുന്ന സ്വത്വ ബോധത്തിന്
തഴപ്പായയില്‍ ശ്വാസംമുട്ടി ക്കിടപ്പാണല്ലോ നമ്മള് !
Sunday, 10 November 2013
ഒരു സങ്കല്‍പ്പം -----സതീശന് ഇരിട്ടി
കരയാനെനിക്കിനിയാവില്ല നിശ്ചയം ചിരിക്കും മരണം വരെ
ചിരിച്ചേ മരിക്കൂഞാന് !
ഓര്ക്കുവാനാവില്ലിനി നിശ്ചയം പിന്പേപോയ
ഭൂതകാലത്തിന് നിഴല്‍ നാടക രംഗങ്ങളെ .
നഷ്ട സ്വപ്നങ്ങള്‍ കിള്ളി പ്പുറത്തിട്ടവക്കുമേല്
കണ്ണീരു വീഴ്ത്തി ക്കാലം കഴിക്കാനാനാവില്ലിനി
വ്യര്‍ത്ഥ ബോധത്തിന് നീളും പാതക്കുമീതേ പാദം --
തേച്ചു തേച്ചാത്മാവിനെ
ക്കൊല്ലുവാനാവില്ലിനി !
കുങ്കുമ പ്പൂക്കള്‍ കൊണ്ട് നിറക്കാം --
സ്നേഹത്തിന്റെ
ആവണിപ്പൂക്കളായിരം ചാര്‍ത്താം
ചോരയും നീരുംവറ്റി ച്ചാരുത ചോര്ന്നേ തീരും
ഋതുക്കള്‍ വരും വന്ന് പോകുമീത്താഴ്വാരത്തില്
വേഴാബല്‍ കണക്കുനാം കേഴുന്നു ,
തിരിച്ചിനി വരില്ലാകാലം
പോയ സുന്ദര വിഭാതങ്ങള്‍ !
Monday, 4 November 2013
manapakshi: ചിന്തയെ പണയം വെക്കാതുണരുക നമ്മള് ----സതീശന് ഇരിട...
manapakshi: ചിന്തയെ പണയം വെക്കാതുണരുക നമ്മള് ----സതീശന് ഇരിട...: ആരെന്റെ മനസ്സിലിരുന്നുറക്കെ ക്കരയുന്നൂ കരളിന് ചില്ലുപാത്രത്തില്‍ കണ്ണുനീര് നിറയ്ക്കുന്നൂ ? ആരെന്റെയാനന്ദത്തിന്‍ ചിറകുകള് കരിക്കുന്നൂ ...
ചിന്തയെ പണയം വെക്കാതുണരുക നമ്മള് ----സതീശന് ഇരിട്ടി
ആരെന്റെ മനസ്സിലിരുന്നുറക്കെ ക്കരയുന്നൂ
കരളിന് ചില്ലുപാത്രത്തില്‍ കണ്ണുനീര് നിറയ്ക്കുന്നൂ ?
ആരെന്റെയാനന്ദത്തിന്‍ ചിറകുകള് കരിക്കുന്നൂ
തെളിഞ്ഞ മസ്തിഷ്കത്തില്‍ കാപശം കലക്കുന്നൂ ?
ആരെന്റെ സ്വപ്നങ്ങളില്‍ കനല്‍കോരി നിറയ്ക്കുന്നൂ
ചിന്തയില്‍ കലാപത്തിന് കനല്ക്കൂനയൊരുക്കുന്നൂ ?
വര്‍ഷവും ,വസന്തവും,നിലാവും, മേഘങ്ങളും
വായുവും,സമുദ്രവും,പുഴയും ,പൂഞ്ചോലയും
മലയും,താഴ്വാരവും ,പൂക്കളും ,കാടും, മേടും
വില്‍പ്പന ചരക്കാക്കി നാടിന്റെ യഭൌമമാം -
സൌന്ദര്യം കെടുത്തുന്ന താരിന്ന് ?
കാരുണ്യത്താല്‍ കണ്ണിലും മനസ്സിലും
കുളിര്‍പെയ്തനന്തമാ മാനന്ദം നിറക്കുന്ന
സന്ജിത പ്രഭാവത്തിന് കണ്ണുകള്‍ മൂടിക്കെട്ടി -
യിരുളിന്‍ ഗുഹക്കുള്ളില്‍ പകയുടെ
കിരാതമാം ബുദ്ധിയെ ത്രസിപ്പിക്കും
ഭീഭല്‍സ തന്ത്രങ്ങള്‍ക്ക് വളമിട്ട് കൊടുപ്പതാര്‍ ?
ചിന്തയെ പ്പണയംവെക്കാതുണരുകനമ്മള്
നാളെ വിരിയും പുലരിക്ക് ചന്തമായ് പ്രകാശമായ്
ചന്തയായ് തീര്ക്കാതിനി ജീവിതം
വിലപേശി വില്‍ക്കാതെ നമ്മള്
തന്റെ ബുദ്ധിയും വിവേകവും !!!
കരളിന് ചില്ലുപാത്രത്തില്‍ കണ്ണുനീര് നിറയ്ക്കുന്നൂ ?
ആരെന്റെയാനന്ദത്തിന്‍ ചിറകുകള് കരിക്കുന്നൂ
തെളിഞ്ഞ മസ്തിഷ്കത്തില്‍ കാപശം കലക്കുന്നൂ ?
ആരെന്റെ സ്വപ്നങ്ങളില്‍ കനല്‍കോരി നിറയ്ക്കുന്നൂ
ചിന്തയില്‍ കലാപത്തിന് കനല്ക്കൂനയൊരുക്കുന്നൂ ?
വര്‍ഷവും ,വസന്തവും,നിലാവും, മേഘങ്ങളും
വായുവും,സമുദ്രവും,പുഴയും ,പൂഞ്ചോലയും
മലയും,താഴ്വാരവും ,പൂക്കളും ,കാടും, മേടും
വില്‍പ്പന ചരക്കാക്കി നാടിന്റെ യഭൌമമാം -
സൌന്ദര്യം കെടുത്തുന്ന താരിന്ന് ?
കാരുണ്യത്താല്‍ കണ്ണിലും മനസ്സിലും
കുളിര്‍പെയ്തനന്തമാ മാനന്ദം നിറക്കുന്ന
സന്ജിത പ്രഭാവത്തിന് കണ്ണുകള്‍ മൂടിക്കെട്ടി -
യിരുളിന്‍ ഗുഹക്കുള്ളില്‍ പകയുടെ
കിരാതമാം ബുദ്ധിയെ ത്രസിപ്പിക്കും
ഭീഭല്‍സ തന്ത്രങ്ങള്‍ക്ക് വളമിട്ട് കൊടുപ്പതാര്‍ ?
ചിന്തയെ പ്പണയംവെക്കാതുണരുകനമ്മള്
നാളെ വിരിയും പുലരിക്ക് ചന്തമായ് പ്രകാശമായ്
ചന്തയായ് തീര്ക്കാതിനി ജീവിതം
വിലപേശി വില്‍ക്കാതെ നമ്മള്
തന്റെ ബുദ്ധിയും വിവേകവും !!!
Thursday, 24 October 2013
manapakshi: അഭിസാരിക -----കവിത ----സതീശന്‍ഇരിട്ടി -----
manapakshi: അഭിസാരിക -----കവിത ----സതീശന്‍ഇരിട്ടി -----: ഞാന്‍ അഭിസാരിക , നിന്നില്‍ക്കൊരുത്തോരീ മാംസദാഹത്തിന്റെ -- ശൌര്യം കെടുപ്പവള്‍ , ജീവിതമെന്നൊരീ പാനപാത്രംകൊണ്ട് ജീവിതം തള്ളിനീക്കുന്നവള്‍...
അഭിസാരിക -----കവിത ----സതീശന്‍ഇരിട്ടി -----
ഞാന്‍ അഭിസാരിക ,
നിന്നില്‍ക്കൊരുത്തോരീ മാംസദാഹത്തിന്റെ --
ശൌര്യം കെടുപ്പവള്‍ ,
ജീവിതമെന്നൊരീ പാനപാത്രംകൊണ്ട്
ജീവിതം തള്ളിനീക്കുന്നവള്‍ മര്‍ത്ത്യന്റെ ,
കാമാമോഹങ്ങള്തന്നഗ്നി കെടുപ്പവള്‍ .
മാത്തര്‍ മദാലസര് കാമപരവശര്
മര്ത്ത്യവികാര നഖങ്ങള്‍ നീര്ത്തെന് --
നെഞ്ചിലാഴ്ന്നിറങ്ങുബോഴും
രാവിലിരുളിന്റെമാളങ്ങളില്
ഉടുമുണ്ടഴിച്ചെല്ലാം സഹിച്ചു കിടപ്പവള്‍ !
ഞാന്‍ അഭിസാരിക ,
ജന്മബോധത്തിന്റെ നേര്‍ത്ത നൂല്‍പ്പാലത്തില്‍
ജീവന്റെ വണ്ടി ഉരുട്ടിനീങ്ങുന്നവള് ,
എല്ലാമറിഞ്ഞും അറിയാത്തഭാവത്തില്‍
ലോകത്തെ നോക്കി ച്ചിരിച്ചുനില്ക്കുന്നവള് .
എന്നും കഴുകന്റെ കണ്ണുമായെത്തുന്ന
മര്ത്ത്യനില് നീറിപ്പുകഞ്ഞുണര്ന്നീടുന്ന
മാംസപ്പശിയുടെ വീര്യം കെടുപ്പവള്‍
കാമക്കനലൂതി ഊതിക്കെടുപ്പവള് .
തീരങ്ങല്പോലെ തിരമാലതിങ്ങുന്ന
തീരങ്ങള്‍ പോലെയാണെന്നുടെജീവിതം .
ശാന്തമാകില്ലില്ലോരുനിമിഷം
ജന്മപാപം ചുമക്കുന്ന പാപിയാണിന്നു ഞാന്‍ .
മോഹങ്ങളെല്ലാമടച്ചുവെച്ചാത്മാവില്
ദുഃഖം ചുമക്കുന്ന മോഹിനിയാണ്ഞാന്
ആര്‍ക്കും തുറന്നുവരാവുന്ന വാതിലിന്
പിന്നില്‍ ശയിക്കുന്ന സൌഭാഗ്യമുള്ളവള് !
വേദാന്തമോതുന്ന വേദാന്തിയും
ധനം കുന്നുകൂട്ടീടും ധനാഢ്യനും
പാമര പണ്ഡിത ഭേദമന്യേ സര്‍വ മര്‍ത്ത്യനും
ഗാത്രം തുറന്നുവെക്കുന്നവള് ഞാന്‍ --
പാത്രഭേദമന്യേ വീര്യഭക്ഷണം നല്കുവോള് !
ഞാന്‍ അഭിസാരിക ,
ജീവിത സായന്തനത്തിലും മാദക --
ഗന്ധം ചുമപ്പവള് പുഷ്പിച്ചു നില്പ്പവള്
വേദനച്ചിന്തുകള്‍ വേനല്ക്കൊടുംചൂടായ്
പെയ്തുപെയ്തെന്നെ തളര്ത്തിനിര്ത്തുബോഴും
എല്ലാം മരിച്ചു മരവിച്ച മാനസം
നിര്‍വികാരം നെടു വീര്പ്പുതിര്ക്കുബോഴും
വാതില്‍പ്പുറം വന്നു മുട്ടിവിളിക്കു -
മപരിചിതന്റെ നിഴല്കാത്ത് നിത്യവും
കണ്പാര്ത്തിരിപ്പവള് കാതോര്ത്തിരിപ്പവള്
രാവും പകലും നിറഭേദമറ്റവള് !
ഞാന്‍ ദേവദാസിയല്ലെന്നെ വിളിപ്പതു
വേശ്യയെന്നല്ലോ സമൂഹം ;
എന്നിലെ സര്വതുമൂറ്റിക്കുടിച്ചവര്
എന്നെയീവേലക്ക് പ്രാപ്തയായ് തീര്‍ത്തവര്‍
ചായംപൊതിഞ്ഞ മുഖങ്ങളിലീലോക --
കാപട്യമേന്തും പകല്മാന്യരായവര്
ശ്രുംഗാര ചേഷ്ടകള്ക്കപ്പുറം ശയ്യയില്‍
ഒപ്പം ശയിച്ചു തുടിച്ചു രസിച്ചവര്‍
പ്രായം വിലക്കാത്ത ലോകനീതിക്കുമേല്‍
ലോഭമില്ലാത്ത വികാരം ചോരിയുവോര്
കാലഭേദങ്ങള്ക്കതീതമായ് പാരിന്റെ
നീതിബോധംകാത്തു കാത്തുരക്ഷിപ്പവര് !
നിങ്ങള്‍ക്കറിയാത്ത വേദനതിന്നുന്ന
മാനസംപേറി നടന്നുതളരുന്നോരെന്നെ
ശ്ശകാര വിഷമുള്ളുകൊണ്ടാഞ്ഞുകുത്തിനോവിക്കും
സമൂഹമേ നിങ്ങളില്‍ ഞാനൊരു സ്ത്രീ ;
ഞാനുമൊരച്ചന്റെ പുത്രി ,
എന്നമ്മക്ക് ഞാനൊരു പൊന്മകള് ,
ഞാന്‍ ഭാര്യ ;
കാലം കളിച്ച കളിയിലുപേക്ഷിച്ചു --
പോയൊരെന്‍ ഭര്‍ത്താവെനിക്ക് സമ്മാനിച്ച
മക്കള്‍ക്കൊരമ്മ ,
എന്‍ ജന്മദോഷംതീര്ത്ത ജാതകപ്പായയില്
എല്ലാം തകര്‍ന്നു തളര്‍ന്നങ്ങിരിക്കവേ
ജീവിതഭാരം കടംകൊണ്ട് ശുഷ്ക്കിച്ച
ഗാത്രം വിലക്കെടുത്തോര് നിങ്ങള്‍
എന്നിലെ സര്‍വതും
നാവിട്ട് നക്കി ക്കുടിച്ചവര് !
-ഭാരത സ്ത്രീകള്തന് ഭാവശുദ്ധി -
ക്കുയിര് തേടിനടക്കും മനുഷ്യരേ ;
നിങ്ങള്തന് നീതിബോധങ്ങളില്‍
കണ്ണീരൊഴുക്കാതെ ,
എന്നും സദാചാരബോധം കുരുക്കിട്ട
സംസ്കാരധാരതന് പാഠം പഠിക്കുവാന്‍
നിങ്ങളില്‍ത്തന്നെ തിരയുക
നിങ്ങള്തന്നാത്മാവിന്നുള്ളിലായ്
ചിക്കിത്തിരയുക !
നിന്നില്‍ക്കൊരുത്തോരീ മാംസദാഹത്തിന്റെ --
ശൌര്യം കെടുപ്പവള്‍ ,
ജീവിതമെന്നൊരീ പാനപാത്രംകൊണ്ട്
ജീവിതം തള്ളിനീക്കുന്നവള്‍ മര്‍ത്ത്യന്റെ ,
കാമാമോഹങ്ങള്തന്നഗ്നി കെടുപ്പവള്‍ .
മാത്തര്‍ മദാലസര് കാമപരവശര്
മര്ത്ത്യവികാര നഖങ്ങള്‍ നീര്ത്തെന് --
നെഞ്ചിലാഴ്ന്നിറങ്ങുബോഴും
രാവിലിരുളിന്റെമാളങ്ങളില്
ഉടുമുണ്ടഴിച്ചെല്ലാം സഹിച്ചു കിടപ്പവള്‍ !
ഞാന്‍ അഭിസാരിക ,
ജന്മബോധത്തിന്റെ നേര്‍ത്ത നൂല്‍പ്പാലത്തില്‍
ജീവന്റെ വണ്ടി ഉരുട്ടിനീങ്ങുന്നവള് ,
എല്ലാമറിഞ്ഞും അറിയാത്തഭാവത്തില്‍
ലോകത്തെ നോക്കി ച്ചിരിച്ചുനില്ക്കുന്നവള് .
എന്നും കഴുകന്റെ കണ്ണുമായെത്തുന്ന
മര്ത്ത്യനില് നീറിപ്പുകഞ്ഞുണര്ന്നീടുന്ന
മാംസപ്പശിയുടെ വീര്യം കെടുപ്പവള്‍
കാമക്കനലൂതി ഊതിക്കെടുപ്പവള് .
തീരങ്ങല്പോലെ തിരമാലതിങ്ങുന്ന
തീരങ്ങള്‍ പോലെയാണെന്നുടെജീവിതം .
ശാന്തമാകില്ലില്ലോരുനിമിഷം
ജന്മപാപം ചുമക്കുന്ന പാപിയാണിന്നു ഞാന്‍ .
മോഹങ്ങളെല്ലാമടച്ചുവെച്ചാത്മാവില്
ദുഃഖം ചുമക്കുന്ന മോഹിനിയാണ്ഞാന്
ആര്‍ക്കും തുറന്നുവരാവുന്ന വാതിലിന്
പിന്നില്‍ ശയിക്കുന്ന സൌഭാഗ്യമുള്ളവള് !
വേദാന്തമോതുന്ന വേദാന്തിയും
ധനം കുന്നുകൂട്ടീടും ധനാഢ്യനും
പാമര പണ്ഡിത ഭേദമന്യേ സര്‍വ മര്‍ത്ത്യനും
ഗാത്രം തുറന്നുവെക്കുന്നവള് ഞാന്‍ --
പാത്രഭേദമന്യേ വീര്യഭക്ഷണം നല്കുവോള് !
ഞാന്‍ അഭിസാരിക ,
ജീവിത സായന്തനത്തിലും മാദക --
ഗന്ധം ചുമപ്പവള് പുഷ്പിച്ചു നില്പ്പവള്
വേദനച്ചിന്തുകള്‍ വേനല്ക്കൊടുംചൂടായ്
പെയ്തുപെയ്തെന്നെ തളര്ത്തിനിര്ത്തുബോഴും
എല്ലാം മരിച്ചു മരവിച്ച മാനസം
നിര്‍വികാരം നെടു വീര്പ്പുതിര്ക്കുബോഴും
വാതില്‍പ്പുറം വന്നു മുട്ടിവിളിക്കു -
മപരിചിതന്റെ നിഴല്കാത്ത് നിത്യവും
കണ്പാര്ത്തിരിപ്പവള് കാതോര്ത്തിരിപ്പവള്
രാവും പകലും നിറഭേദമറ്റവള് !
ഞാന്‍ ദേവദാസിയല്ലെന്നെ വിളിപ്പതു
വേശ്യയെന്നല്ലോ സമൂഹം ;
എന്നിലെ സര്വതുമൂറ്റിക്കുടിച്ചവര്
എന്നെയീവേലക്ക് പ്രാപ്തയായ് തീര്‍ത്തവര്‍
ചായംപൊതിഞ്ഞ മുഖങ്ങളിലീലോക --
കാപട്യമേന്തും പകല്മാന്യരായവര്
ശ്രുംഗാര ചേഷ്ടകള്ക്കപ്പുറം ശയ്യയില്‍
ഒപ്പം ശയിച്ചു തുടിച്ചു രസിച്ചവര്‍
പ്രായം വിലക്കാത്ത ലോകനീതിക്കുമേല്‍
ലോഭമില്ലാത്ത വികാരം ചോരിയുവോര്
കാലഭേദങ്ങള്ക്കതീതമായ് പാരിന്റെ
നീതിബോധംകാത്തു കാത്തുരക്ഷിപ്പവര് !
നിങ്ങള്‍ക്കറിയാത്ത വേദനതിന്നുന്ന
മാനസംപേറി നടന്നുതളരുന്നോരെന്നെ
ശ്ശകാര വിഷമുള്ളുകൊണ്ടാഞ്ഞുകുത്തിനോവിക്കും
സമൂഹമേ നിങ്ങളില്‍ ഞാനൊരു സ്ത്രീ ;
ഞാനുമൊരച്ചന്റെ പുത്രി ,
എന്നമ്മക്ക് ഞാനൊരു പൊന്മകള് ,
ഞാന്‍ ഭാര്യ ;
കാലം കളിച്ച കളിയിലുപേക്ഷിച്ചു --
പോയൊരെന്‍ ഭര്‍ത്താവെനിക്ക് സമ്മാനിച്ച
മക്കള്‍ക്കൊരമ്മ ,
എന്‍ ജന്മദോഷംതീര്ത്ത ജാതകപ്പായയില്
എല്ലാം തകര്‍ന്നു തളര്‍ന്നങ്ങിരിക്കവേ
ജീവിതഭാരം കടംകൊണ്ട് ശുഷ്ക്കിച്ച
ഗാത്രം വിലക്കെടുത്തോര് നിങ്ങള്‍
എന്നിലെ സര്‍വതും
നാവിട്ട് നക്കി ക്കുടിച്ചവര് !
-ഭാരത സ്ത്രീകള്തന് ഭാവശുദ്ധി -
ക്കുയിര് തേടിനടക്കും മനുഷ്യരേ ;
നിങ്ങള്തന് നീതിബോധങ്ങളില്‍
കണ്ണീരൊഴുക്കാതെ ,
എന്നും സദാചാരബോധം കുരുക്കിട്ട
സംസ്കാരധാരതന് പാഠം പഠിക്കുവാന്‍
നിങ്ങളില്‍ത്തന്നെ തിരയുക
നിങ്ങള്തന്നാത്മാവിന്നുള്ളിലായ്
ചിക്കിത്തിരയുക !
Friday, 18 October 2013
കവിത -----ആരിനി വരാനുണ്ട് ?------സതീശന്‍ഇരിട്ടി
ചോദ്യങ്ങളെല്ലാം തീര്‍ന്നു ;ഉത്തരം മാത്രംബാക്കി വേദനചിരിക്കുന്ന മാനസംമാത്രം ബാക്കി !
കണ്ണുനീരൊഴിയാത്ത കണ്ണുകള്‍ മാത്രംബാക്കി
പുഞ്ചിരിയുണങ്ങിയ ചുണ്ടുകള്മാത്രംബാക്കി !
ദേഹിവിട്ടൊഴിയാത്തോ രാത്മാവുമാത്രം ബാക്കി
ശ്വാസം നേര്‍ത്തില്ലാതാവും ഹൃദസ്പന്ദനം മാത്രം ബാക്കി !
വേച്ചുവേച്ചില്ലാതാവും പാദങ്ങള്‍ മാത്രം ബാക്കി
ഇതെന്ത് കലികാലം ?കാശിന്നുവേണ്ടി ക്കാല ---
ക്കലിയിലൊടുങ്ങുന്ന ലോകത്തെക്കാണ്മൂ നമ്മള് !
കൊല്ലുന്നൂ നമ്മല്നിത്യം മനുഷ്യത്വത്തിന് മഹാ --
തത്വങ്ങള്‍ വിവേകത്തിന്നര്ത്ഥമില്ലിനി ബാക്കി !
ആരിനിവരാന് നമ്മേ പഠിപ്പിക്കുവാന്‍ ? പാഠം --
പഠിച്ചാല്‍ മാത്രംപോരാ ജയിക്കണം പരീക്ഷകള്‍ !
പരിരക്ഷണത്തി ന്നര്‍ത്ഥം ഗ്രഹിക്കാനായ് മാത്രം
ഇല്ലില്ല മസ്തിഷ്കത്തിന്നര്ത്ഥവും വ്യാപ്തിയും .
തച്ചുടക്കുകനമ്മള്കോപാന്ധരായിട്ടല്ല
വിവേകംനശിക്കാത്ത ബുദ്ധി വൈഭവത്താലെ ;
അധികാരത്തിന് ചീര്‍ത്ത ചങ്ങലപ്പൂട്ടിന്നാലെ
അടിമത്തത്തിന് ദുഷ്ട ദുര്മ്മദമൊഴുക്കീടും
ഭരണകൂടങ്ങള്തന് പ്രാകൃത ദുഷ്ചെയ്തിയാല്
വൈകൃതഭാവം പൂണ്ട ദുഷ്ടമാനസങ്ങളെ ;
ശിരസ്സിന്നുള്ളില് കൂര്‍മ്മ കൌശലമൊളിപ്പിച്ചു
സമൂഹശരീരത്തില്‍ വിഷബീജം തളിപ്പോരെ .
ചോദ്യങ്ങള്‍ നൂറായിരം ,ഉത്തരമൊന്നേയുള്ളൂ
ഉത്തരം നല്കാനായിട്ടാരുണ്ട് വിവേകികള്‍ ?
കുടിവെള്ളത്തില്‍ പ്രാണവായുവില്‍ ഗര്‍ഭസ്ഥ-
ശിശുവില്പ്പോലും മാരകവിഷംചേര്ത്തു മദിക്കുന്ന
വിത്തമോഹത്തിന്റെ കരാള ഹസ്തങ്ങളെ
വിലക്കുവാന്‍ ധര്‍മ്മത്തിന്റെ കൈവിലങ്ങണിയിക്കാന്‍
ആരിനിവരാനുണ്ട് ?ആരുടെ മേധാശക്തി -
ക്കീയധര്മ്മത്തെ ക്കൊന്ന് കുഴിച്ചുമൂടാനാവും?
തളിക്കുകനമ്മള്‍ കീടനാശിനി പുഴുക്കുത്താല്‍
മസ്തിഷ്ക്കം ദ്രവിച്ചോരു വിത്തമോഹികള്ക്കുമേല് ;
പണവും പണത്തിന്റെ ഹുങ്കുംചേര്ത്തൊരുക്കുന്ന
ചൂതാട്ടക്കളങ്ങളില്‍ മര്‍ത്ത്യരെ പ്പണയംവെച്ച്
അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചേനില്ക്കും
ധനമോഹികള്ക്കുമേല് തളിക്കുക തളിക്കുക
തളിക്കുകനമ്മള്‍ കീടനാശിനി എന്‍ഡോസള്‍ഫാന്‍ !!!
Wednesday, 16 October 2013
കവിത ----അമാവാസി -------സതീശന് മാവില -----
ജീവിതം വിരചിച്ചോരീയൊരു വഴിത്താര --
യെത്രയോ കിനാക്കള്‍ക്ക് പട്ടടയായീ നിത്യം
കനകം മോഹിച്ചപ്പോള്‍ കിട്ടിയതെടുക്കാത്ത
കള്ളനാണയം പക്ഷേ ;ഞാനതും സ്വരൂപിച്ചു.
വിജയം കൊയ്യാനായിട്ടിറങ്ങി പ്പുറപ്പെട്ടു
തേടിയെത്തിയതെന്നും ഭീകര പരാജയം.
കാലുകളിടറാതെ വേച്ചുവേച്ചൊരുപാട് നടന്നൂ
മനസ്സാണെന്‍ കൂട്ടിന്ന് ധൈര്യം തരാന്‍.
കര്‍മ്മ ബന്ധങ്ങള്‍ പാഴായ് തുരുമ്പിച്ചുടയുന്ന
കാലത്തിന് പടിവാതില്‍ കടന്നൂ -നിരാശകള്‍
ജീവിതം കൈമാറുന്ന പാഴ്പ്പറമ്പുകള്താണ്ടി
കേവലം ഭോഗാലസ്യ രമ്യരാത്രികള് തീര്‍ത്തു.
**** **** ****
കരയാന്കണ്ണീരില്ലാക്കണ്ണുകളുണങ്ങുമ്പോള്, നെഞ്ചില്‍ വേനല്ക്കാറ്റിന് താപമാര്ത്തലക്കുമ്പോള്, ചിരിക്കാന്ചുണ്ടില്ത്തത്തുംപുഞ്ചിരിപരുങ്ങുമ്പോള്, പോകുവതെങ്ങോട്ടേക്ക്കാലമേനിന്കാലുകള് ?
കനിവിന് കണം വാര്‍ന്ന മാനവ മനങ്ങളില്‍
തിളക്കും വികാരത്തിന് കാപശംനുരക്കുമ്പോള് ,ചായംതേച്ചുണര്ത്തിയ മുഖങ്ങള്‍ വിശാലമീ യരങ്ങില്‍ സൌന്ദര്യത്തിന് പൊയ്മുഖം ധരിക്കുമ്പോള്‍ , പാതയേതിനിയെത്രകാതം നാം നടക്കണം, തളരും പാദങ്ങള്‍ക്ക് വിശ്രമമിനിയേതിടം ?
കൂരിരുട്ടുറയുന്ന ഭഗ്നഗഹ്വരങ്ങളില്
വാളും കൈബോംബുമായിരിക്കും നരാധമര്‍
മതവും രാഷ്ട്രീയവും ജാതിയും തിളക്കുന്ന
വഴിയോരത്തില്‍ വെട്ടി മരിക്കാന്തയ്യാറായോര്
ശാന്തിയും സമാധാനം നിറയും മനസ്സുമി ന്നെത്രയോകാതം കാലചക്രത്തിന് പിന്‍പേ മാഞ്ഞു.
ധരതന്ചാരിത്രത്തിന്പൂഞ്ചേലവലിച്ചൂരി,ഭോഗലോലരായ് തന്റെ കാമാദാഹത്തെത്തീര്ക്കേ--
തളരും മതേതര തത്വസംഹിത കാക്കാന്‍ ആര്ക്കുണ്ട്നേരം? മര്ത്ത്യമാനസംചിതല്തിന്നു!
**** **** ****
നോവുകള്‍ ചേക്കേറുന്ന ജീവിതചിന്തക്കുമേല്
ചാരിനിന്നുറങ്ങുന്നു ഞാനുമെന്‍ സ്വപ്നങ്ങളും
ധന്യമാം വിചാരത്തിന് ചില്ലകളോടിച്ചുകൊ--
ണ്ടെത്തിടും വികാരങ്ങള്‍ ജീവന്റെ നെരിപ്പോടില്‍
മോഹഭംഗങ്ങള്‍ക്ക് ചിതതീര്ത്ത് കനലൂതി
വേദന ജ്വലിപ്പിച്ച് തീക്കുണ്ഡമൊരുക്കുമ്പോള്
ആശിച്ചുപോകുന്നുഞാന് ശൂന്യമാമാത്മാവിന്റെ
മൂലയില്‍ നീറിത്തീരും ചോദ്യങ്ങള്ക്കൊരുത്തരം .
തച്ചുതച്ചുടച്ചുനാം ഭൂമിയെ വസുന്ധരാ --
ദേവിതന്‍ചാരിത്ര്യവും സര്‍വതുംകവര്‍ന്നൂനാം
സുന്ദര വിഭാതങ്ങള്‍ ചോരയില്മുക്കിക്കൊന്ന്
ചേതനമരവിക്കും കാളരാത്രികള്തീര്ക്കേ
ബാക്കിവെച്ചേക്കാമോ നീമര്‍ത്ത്യാ ---മനുഷ്യര്ക്കായിട്ടിത്തിരി നിലാവിന്റെമാദക സൌന്ദര്യവും ;
ശ്വസിക്കാനല്പ്പംമാത്രം വായുവും,കിനാക്കളില്‍ കുളിക്കാനായെങ്കിലും കുളിരിന് പൂഞ്ചോലയും;
കിളികള്ക്കിരുന്നോന്നു പാടുവാന്‍ പുഷ്പിച്ചാടും
പൂമരക്കൊമ്പും,കണ്ണിന്നിമ്പമായ് കതിരാടു-
മൊത്തിരിനെല്പ്പാടവും,വെള്ളാമ്പല്ക്കുളങ്ങളും
മുത്തശ്ശി പാടും താരാട്ടീണവും,മുത്തശ്ശന്റെ -മടിശ്ശീലയില്തത്തും നുറുങ്ങുകഥകളും,
ചിരിയും കണ്ണീരുമുള്ളാര്ദ്രമാം ഹൃദയവും ,
കളിവാക്കോതാനല്പ്പം നര്മ്മബോധവുംമാത്രം!
രാവുകള്‍ നിദ്രാഹീനം ,പകലോ താപോന്മദം
ചുറ്റുംവിലാപങ്ങള് , എങ്ങോട്ട്പോകേണംഞാന്?
Wednesday, 9 October 2013
കവിത -----മാംസക്കട ----പി.വി.ജി.നായര്‍
*******ഇന്ന് വധശിക്ഷാ വിരുദ്ധ ദിനം *****1973ല്‍ അന്തരിച്ച എന്റെ പിതാവ് പി.വി.ജി.നായര്‍ 1955ല്‍ എഴുതിയ ഒരു കവിതയാണ് മാംസക്കട..എന്റെ വായനക്കാര്‍ക്കുവേണ്ടി ഞാന്‍ അതിവിടെ ക്കുറിക്കട്ടെ .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു .സതീശന്‍ഇരിട്ടി .
*****************
പശ്ചിമ ദിഗ് രാക്ഷസി ചക്രവാളമാം വാളാല്‍
കഷ്ടമേ !പകലോന്റെ തല കൊയ്തെറിഞ്ഞപ്പോള് ,
തെറിച്ച ചെഞ്ചോരയില്‍ മുങ്ങിയ വിഹായസ്സി --
ലിരുളിന്‍ തിരശ്ശീലയിട്ടന്നു മൂടീ രാത്രി .
പാരിലീ ദുരന്തമാം നാടകം കണ്ടിട്ടാവാം
മാറത്താഞ്ഞടിക്കയായ് സാഗരം തിരക്കൈയാല് ;
പാടാതെ രാപ്പക്ഷിക ളെങ്ങോപോയ് ഒളിക്കയായ് ;പെടിച്ചപോലെ നില്പ്പായ് മാമരങ്ങളും ദൂരെ .
വാനിന്റെ ദീര്‍ഘശ്വാസം പോലെയുണ്ടിടക്കിടെ
വീശുന്നു മന്ദാനില നെങ്ങുനിന്നറിയാതെ ;
തീക്കട്ട ക്കണ്ണൂമിഴിച്ചെന്താവോ നോക്കീടുന്നു
താരകങ്ങളേ നിങ്ങളീമണ്ണില്ദയനീയം !
*** *** ***
കാലത്തിന് കൈ വേലയാല്‍ പ്രാകൃത സ്വരൂപിയായ്
നാല് ഭാഗത്തും താണ വേടുകളോടും കൂടി
കൂറ്റനാം പെരാലൊന്ന പ്പാതതന് വക്കില്‍ ക്കാണാം
നൂറ്റാണ്ടിന് ചരിത്രത്തിന് രക്ത സാക്ഷിയെ പ്പോലെ .
ആയതിന് ചാരത്തായിട്ടുണ്ടൊരു മാംസക്കട
വായ് പിളര്‍ന്നിരിക്കുന്ന പ്രേതംപോലിരുളിങ്കല് .
അന്ധകാരത്തിന് കരി മായ്ക്കുവാന്‍ വിളക്കൊന്നു --
ണ്ടര്ദ്ധപ്രാണനായങ്ങു കത്തിക്കൊണ്ടെരിയുന്നു !
എന്തറിയുന്നൂ പാവം !നാളത്തെ കശാപ്പിന്നായ്
ബന്ധിച്ചു വെച്ചോരാട്ടിന് കുഞ്ഞതാ മരച്ചോട്ടില്‍ ;
ബുദ്ധനും മഹാത്മാവാം ഗാന്ധിയും പിറക്കയാ --
ലിദ്ധര പവിത്രമായ് ത്തീര്ന്നതാണല്ലോ പണ്ടേ ;
എന്നാലു,മൃഷിനാട്ടി ലീവിധം പ്രാണിദ്രോഹ --
മന്നു തൊട്ടിന്നോളവും ചെയ്തു പോന്നല്ലോ മര്ത്ത്യന് .
*** *** ***
ശൂന്യമാം വിഹായസ്സി ലുയരും പൂങ്കോഴിതന്‍
ദീനരോദനം രാവിന് മൂകത ഭഞ്ജിക്കുബോള് ,
രക്ത കബളം ചുറ്റി നാളെയാ പ്പുലരിയാള്
രക്ത കുംഭവുമെടുത്തങ്ങെഴുന്നള്ളീടുമ്പോള് ,
കത്തി കൊണ്ടറുത്തീടും നിന് ഗള മോര്ക്കുമ്പോളെന്
മസ്തിഷ്ക സിരകളില്‍ ചലനം തോന്നീടുന്നൂ !
*** *** ***
പുഞ്ചിരിപ്പൂവും കാട്ടി നില്ക്കുമാ മരച്ചോട്ടില്‍
സഞ്ചിത കുതൂഹലം നാളെയും പൂവല്ലികള്‍ .
കല്ലലിയിക്കും മട്ടില്‍ കിളികള്‍ പാട്ടും പാടി
ച്ചില്ലകള്‍ തോറും പാറിപ്പറക്കും മുന്നേ പ്പോലെ ;
കഷ്ടമേ കഷ്ടം !നിന്റെ മാംസത്തിന് ഘണഢങ്ങളെ
ദുഷ്ടനാ നരനപ്പോള്‍ പണമായ് മാറ്റുന്നുണ്ടാം.
മേദുരാഹങ്കാരവുംദുരയും തിങ്ങിപ്പൊങ്ങി
മാംസ ദാഹത്തെ പ്പോറ്റും മര്‍ത്ത്യ മാനസങ്ങളെ!
അമൃത കുംഭങ്ങളും ,തേനൊലിപ്പഴങ്ങളും ,
സമൃദ്ധമായെന്നുമീ കര്‍ഷക നാട്ടില്‍ ക്കിട്ടും
കത്തുന്ന ജഠരാഗ്നി യിങ്കലെന്നാലും ഹാ!ഹാ!
രക്തതര്‍പ്പണം ചെയ്തേനിങ്ങള്ക്ക് മതിയാവൂ!
ജീവനൊന്നെകീടുവാന് വയ്യാത്തകാലത്തോളം
ജീവനെനശിപ്പിക്കാന് നിങ്ങള്‍ക്കെന്തധികാരം??
കാലത്തിന് കൈ വേലയാല്‍ പ്രാകൃത സ്വരൂപിയായ്
നാല് ഭാഗത്തും താണ വേടുകളോടും കൂടി
കൂറ്റനാം പെരാലൊന്ന പ്പാതതന് വക്കില്‍ ക്കാണാം
നൂറ്റാണ്ടിന് ചരിത്രത്തിന് രക്ത സാക്ഷിയെ പ്പോലെ .
ആയതിന് ചാരത്തായിട്ടുണ്ടൊരു മാംസക്കട
വായ് പിളര്‍ന്നിരിക്കുന്ന പ്രേതംപോലിരുളിങ്കല് .
അന്ധകാരത്തിന് കരി മായ്ക്കുവാന്‍ വിളക്കൊന്നു --
ണ്ടര്ദ്ധപ്രാണനായങ്ങു കത്തിക്കൊണ്ടെരിയുന്നു !
എന്തറിയുന്നൂ പാവം !നാളത്തെ കശാപ്പിന്നായ്
ബന്ധിച്ചു വെച്ചോരാട്ടിന് കുഞ്ഞതാ മരച്ചോട്ടില്‍ ;
ബുദ്ധനും മഹാത്മാവാം ഗാന്ധിയും പിറക്കയാ --
ലിദ്ധര പവിത്രമായ് ത്തീര്ന്നതാണല്ലോ പണ്ടേ ;
എന്നാലു,മൃഷിനാട്ടി ലീവിധം പ്രാണിദ്രോഹ --
മന്നു തൊട്ടിന്നോളവും ചെയ്തു പോന്നല്ലോ മര്ത്ത്യന് .
*** *** ***
ശൂന്യമാം വിഹായസ്സി ലുയരും പൂങ്കോഴിതന്‍
ദീനരോദനം രാവിന് മൂകത ഭഞ്ജിക്കുബോള് ,
രക്ത കബളം ചുറ്റി നാളെയാ പ്പുലരിയാള്
രക്ത കുംഭവുമെടുത്തങ്ങെഴുന്നള്ളീടുമ്പോള് ,
കത്തി കൊണ്ടറുത്തീടും നിന് ഗള മോര്ക്കുമ്പോളെന്
മസ്തിഷ്ക സിരകളില്‍ ചലനം തോന്നീടുന്നൂ !
*** *** ***
പുഞ്ചിരിപ്പൂവും കാട്ടി നില്ക്കുമാ മരച്ചോട്ടില്‍
സഞ്ചിത കുതൂഹലം നാളെയും പൂവല്ലികള്‍ .
കല്ലലിയിക്കും മട്ടില്‍ കിളികള്‍ പാട്ടും പാടി
ച്ചില്ലകള്‍ തോറും പാറിപ്പറക്കും മുന്നേ പ്പോലെ ;
കഷ്ടമേ കഷ്ടം !നിന്റെ മാംസത്തിന് ഘണഢങ്ങളെ
ദുഷ്ടനാ നരനപ്പോള്‍ പണമായ് മാറ്റുന്നുണ്ടാം.
മേദുരാഹങ്കാരവുംദുരയും തിങ്ങിപ്പൊങ്ങി
മാംസ ദാഹത്തെ പ്പോറ്റും മര്‍ത്ത്യ മാനസങ്ങളെ!
അമൃത കുംഭങ്ങളും ,തേനൊലിപ്പഴങ്ങളും ,
സമൃദ്ധമായെന്നുമീ കര്‍ഷക നാട്ടില്‍ ക്കിട്ടും
കത്തുന്ന ജഠരാഗ്നി യിങ്കലെന്നാലും ഹാ!ഹാ!
രക്തതര്‍പ്പണം ചെയ്തേനിങ്ങള്ക്ക് മതിയാവൂ!
ജീവനൊന്നെകീടുവാന് വയ്യാത്തകാലത്തോളം
ജീവനെനശിപ്പിക്കാന് നിങ്ങള്‍ക്കെന്തധികാരം??
Thursday, 3 October 2013
കവിത------അന്യന് --------സതീശന് ഇരിട്ടി
നിനക്കെന്നെ പ്പക്ഷേ ---
അറിയാമെനിക്കുനിന് മുഖമിന്നനായാസം !
വര്‍ഷങ്ങള്‍ തേഞ്ഞും മാഞ്ഞും തീര്‍ന്നു തീര്ന്നോടുവിലീ -
മനസ്സും വാര്ദ്ധക്യത്തിന് മടിയില്‍ മയങ്ങുബോള്‍
തളരുംശരീരത്തെ താങ്ങുവാന്‍ കെല്‍പ്പില്ലാതെ --
യടിതെറ്റുബോള് കാലിന്നസ്ഥികള് ഞെരുങ്ങുമ്പോള്‍
നിറമായ് നിലാവിന്റെ ചാരുതയായെന്നെന്നും
മനസ്സിന് മരുത്തോപ്പില് പുഞ്ചിരിവിതച്ചെത്തും
ചാരുതേ നിനക്കെന്നെ മറക്കാന്‍ കഴിഞ്ഞുവോ ?
ചിരിച്ചും ചിരിപ്പിച്ചും ചിന്തയില്‍ കിനാക്കള്‍തന്‍
കനകം വിളയിച്ചും കാലത്തെ നടത്തീനാം
മാനവ വികാരങ്ങള്‍ തുടിക്കും മനക്കണ്ണില്‍
നിര്‍വൃതി വാരിത്തൂവി സ്വപ്നങ്ങളോരുക്കീനാം
സ്വപ്നമാണെല്ലാം വെറും വ്യര്ത്ഥമാണെല്ലാമെന്ന
സത്യബോധത്തിന് കീഴേ കോടാലിവെച്ചു നമ്മള് !
സൂര്യന്നുകീഴെ ലോകത്തെന്തൊക്കെ നടപ്പുണ്ടെ --
ന്നറിയാന്‍ കൊതിച്ചതും ദുഃഖങ്ങള്‍ മറന്നതും
പറയാന്‍ പലപ്പോഴും മടിക്കും കാര്യങ്ങളെ
പറഞ്ഞും പാടിപ്പാടി നടന്നും മനസ്സിന്റെ
മതില്ക്കെട്ടുകളാകെ ഇടിച്ചു തകര്‍ത്തതും
മറക്കാറായില്ലനാം ,മറക്കാന്‍ മാത്രം കാല --
മുറഞ്ഞോ നമ്മള്ക്കുള്ളി ലറിയാപ്രവാഹമായ് ?
വേനലാളുബോള് നോവിന്നബുകള് തുളഞ്ഞേറി
ഉള്ളകം തപിക്കുബോള് ഹൃദയം ഞെരുങ്ങുബോള്
ചാരുതചോരും ചുണ്ടില്‍ ചിരിവറ്റുബോള് ശാപ --
ശപ്തമാം വികാരങ്ങള്‍ ജീവനിലരിക്കുബോള്
ചിരിക്കാന്‍ കൊതിച്ചു നാം ,ചിരിച്ചേ മരിക്കൂനാ --
മെന്നു പാടിയതിന്നു മോര്‍മ്മയില്‍ മരിച്ചുവോ ?
അറിയാതിരിക്കില്ല നീ ,നിനക്കെന്നെ പ്പക്ഷേ --
അറിയാമെനിക്കുനിന്മുഖമിന്നനായാസം !
പറയാതറിയേണ്ട നീ മുഖം തിരിക്കുന്നോ ,
അന്യനായ് ത്തീര്‍ന്നോ നിനക്കിന്നുഞാന് ഹതാശയന് ???
Tuesday, 1 October 2013
കവിത --ഹാ !ശാന്തം പാവം ! ----പി.വി.ജി.നായര്‍
(ഇന്ന് ഗാന്ധി ജയന്തി ----1948 ല്‍ ഗാന്ധിജി വെടിയേറ്റ് മരിച്ചു വീണപ്പോള്‍ ഇവിടെ ഒരു കവി ഹൃദയം തേങ്ങി .എത്രയോ കവികള്‍ അന്ന് ആ ദാരുണമായ മൃതിയില്‍ വേദനിച്ചു പാടിയിട്ടുണ്ട് പക്ഷേ ,.അന്നും ഇന്നും ഏറെയൊന്നും അറിയപ്പെട്ടില്ലാതിരുന്ന ഒരു കവിയായിരുന്നു മടന്നൂരിന്റെ പുത്രനായിജനിച്ചു 1973ല്‍ അന്തരിച്ച പി.വി.ജി.നായര്‍ .(എന്റെ അച്ഛന് )അദ്ദേഹം 1948 ല്‍ ഗാന്ധിജിയെപ്പറ്റി എഴുതിയ ഒരു കവിതയാണ് ഇവിടെ ചേര്‍ക്കുന്നത് .----
സതീശന്‍ഇരിട്ടി
*************
മര്‍ത്ത്യ മണ്ഡലത്തിങ്കല്‍ സത്യത്തിന് വെളിച്ചത്തെ
നിത്യവും പരത്തിയ പൌരസ്ത്യ മണിദീപം
ശാന്തിതന്‍ പ്രവാചകന് കഷ്ടം ഹാ !ശാന്തം പാപം !
ഗാന്ധിജി മൃഗീയമാം കൈകളാല്‍ മൃതിപ്പെട്ടു !
പഞ്ചഭൌതികം ദേഹം ഭസ്മമായെന്നാലുമ--
സ്സഞ്ചിക സുകൃതമീ വിശ്വത്തെയുണര്‍ത്തീടും !
*******************
കേവലം വിജ്ഞാനത്തിന് പുഞ്ചിരി പൊഴിച്ചെന്നും
പാവന പ്രയത്നത്തിന് യജ്ഞവേദിയില്‍ നിന്നും
ദേവത്വം പുല്കി പ്പുല്കി യുയരും മഹാത്മാക്കള്‍ --
ക്കീവിധം ത്യാഗംചേര്ക്കും നിശ്ചയമമര്ത്ത്യത ;
എങ്കിലും ,മനുഷ്യന്റെ വേദാന്ത വൈദൂഷ്യങ്ങള്‍
തങ്കിടും മസ്തിഷ്കവും മരവിപ്പിക്കും മൃതി .
********************
കൂരിരുളിങ്കല്‍ കഷ്ടം !ലോകത്തിന് ഹൃദയമാം
കോരകം വികാസത്തെ ക്കാത്തു കാത്തിരിക്കുബോള്‍
എത്രയോ നൂറ്റാണ്ടുകള്‍ പിന്നിടുന്നേരത്താത്മ
ൈചതന്യമീമട്ടൊന്നു വിശ്വത്തെ പ്പുല്കാനെത്തും ;
ധാര്‍മ്മികൈശ്വര്യം തിങ്ങുമീദൃശ മാത്മവീര്യം
ധാത്രിതന്‍ ചരിത്രത്തില്‍ കണ്ടിട്ടില്ലിന്നേവരെ .
സതീശന്‍ഇരിട്ടി
മര്‍ത്ത്യ മണ്ഡലത്തിങ്കല്‍ സത്യത്തിന് വെളിച്ചത്തെ
നിത്യവും പരത്തിയ പൌരസ്ത്യ മണിദീപം
ശാന്തിതന്‍ പ്രവാചകന് കഷ്ടം ഹാ !ശാന്തം പാപം !
ഗാന്ധിജി മൃഗീയമാം കൈകളാല്‍ മൃതിപ്പെട്ടു !
പഞ്ചഭൌതികം ദേഹം ഭസ്മമായെന്നാലുമ--
സ്സഞ്ചിക സുകൃതമീ വിശ്വത്തെയുണര്‍ത്തീടും !
*******************
കേവലം വിജ്ഞാനത്തിന് പുഞ്ചിരി പൊഴിച്ചെന്നും
പാവന പ്രയത്നത്തിന് യജ്ഞവേദിയില്‍ നിന്നും
ദേവത്വം പുല്കി പ്പുല്കി യുയരും മഹാത്മാക്കള്‍ --
ക്കീവിധം ത്യാഗംചേര്ക്കും നിശ്ചയമമര്ത്ത്യത ;
എങ്കിലും ,മനുഷ്യന്റെ വേദാന്ത വൈദൂഷ്യങ്ങള്‍
തങ്കിടും മസ്തിഷ്കവും മരവിപ്പിക്കും മൃതി .
********************
കൂരിരുളിങ്കല്‍ കഷ്ടം !ലോകത്തിന് ഹൃദയമാം
കോരകം വികാസത്തെ ക്കാത്തു കാത്തിരിക്കുബോള്‍
എത്രയോ നൂറ്റാണ്ടുകള്‍ പിന്നിടുന്നേരത്താത്മ
ൈചതന്യമീമട്ടൊന്നു വിശ്വത്തെ പ്പുല്കാനെത്തും ;
ധാര്‍മ്മികൈശ്വര്യം തിങ്ങുമീദൃശ മാത്മവീര്യം
ധാത്രിതന്‍ ചരിത്രത്തില്‍ കണ്ടിട്ടില്ലിന്നേവരെ .
Friday, 27 September 2013
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ -------കവിത -------സതീശന് ഇരിട്ടി
ആരെന്റെ ചോദ്യത്തിനുത്തരം നല്കുവാന്
ആരെന്റെ വാക്കുകള്‍ക്കര്‍ത്ഥം ചമക്കുവാന്‍
ആരുണ്ടിവിടെയീ കൂരിരുള്‍ പാതയി ---
അമ്മയെക്കൊല്വതിന്നെന്റെ ധര്‍മ്മം !
അച്ഛനെ ക്കൊല്‍ വതു മെന്റെ ധര്‍മ്മം !
താലികെട്ടിക്കൊണ്ട് വന്നൊരെന്‍ പത്നിയെ
ക്കൊല്ലാതെ കൊല് വതു മെന്റെ ധര്‍മ്മം !
ജാതിനോക്കി ത്തിരിച്ചിട്ടു സമൂഹത്തെ
കാര്‍ക്കിച്ചു തുപ്പതിന്നെന്റെ ധര്‍മ്മം !
വേലികെട്ടി ത്തിരിച്ചിട്ടു മതങ്ങളില്‍
വീര്യം ചൊരിവതുമെന്റെ ധര്‍മ്മം !
മോടികൂട്ടിക്കൂട്ടി മാനത്തുയര്ത്തുന്ന
മായിക സൌധ പ്പുരയിടത്തില്
ശീതീകരിച്ചുറങ്ങാന് എന്റെ മക്കളെ
ഇന്ഗ്ലീഷ് പഠിപ്പിപ്പ തെന്റെ ധര്‍മ്മം !
മണ്ണും കലപ്പയും എന്നായുധമെന്നു
ചൊല്ലിയ നാളുകള്‍ പോയ്മറഞ്ഞു
ചേറില്‍ വിളയുന്നോ രന്നത്തിനായ്
വിയര്‍പ്പാറ്റിയ നാള്നാം വിസ്മരിച്ചു .
പാലും പഴവുമല്ലിന്നെന്റെ ഭക്ഷണം
വേവിച്ചുരുട്ടിയ മാംസമത്രേ !
അന്നം കഴിക്കാതെ ചീര്‍ത്ത ദേഹങ്ങളോ
ചിത്തരോഗത്തിന്റെ ബാക്കിപത്രം !
അന്യന്റെ വേദന നോക്കി ച്ചിരിക്കുവാന്‍
നിര്‍വികാരത്വം വരിച്ചു നമ്മള് !
എന്നയല്ക്കാരന്റെ നെഞ്ചിലെ ചോരയില്‍
നീന്തി ക്കളിക്കാന്‍ പഠിച്ചു നമ്മള് !
വേറിട്ട ചിന്തയാല്‍ വേറിട്ട കാഴ്ചയാല്‍
വേരറ്റു മാനവ തത്വശാസ്ത്രം
സൌന്ദര്യ മറ്റോരു മാനവ മാനസം
കാഠി ന്യ മേറിയ കാരിരുബായ് !
ൈശഥില്യ മേറ്റൊരുമാനവ പ്രജ്ഞയില്‍
ചോരക്കിനാക്കള്‍ നിറപ്പതാര് ?
അമ്മ പെങ്ങന്മാരെ വേറിട്ടറിയാത്ത
മത്തവികാരം ചൊരിവതാര് ?
എന്റേതാ ണെന്റേതാണെന്റേതാ ണീ മണ്ണ്
എന്റേതാ ണെന്റെതീ സ്വര്‍ഗ്ഗ രാജ്യം
ഓരോ മനസ്സുമി തേറ്റു പാടിപ്പാടി
ആന്ഗ്ലേയ ക്കൊയ്മതന്നെ ല്ലോടിച്ചു
ജാതി മതങ്ങള്‍ ക്കതീതമായെന് രാജ്യ --
മൊന്നെന്നുനമ്മല് വരച്ചു കാട്ടി .
താഴിട്ടു പൂട്ടിയെന്‍ രാമരാജ്യ സ്വപ്ന --
മെന്റെ തലയണക്കുള്ളില്വെച്ചു
നിദ്ര നടിച്ചു മയങ്ങാന്‍ പഠിച്ചു ഞാന്‍
രാവണന്മാര് വാഴു മീയിരുട്ടില് !
ആരെന്റെ ഉള്ളില്‍ വിതക്കുന്നു വിത്തുകള്‍ ?
കാപട്യവും കലിക്കോലങ്ങളും നിണ --
ച്ചാലുകളും തീര്‍ത്ത നോവിന്റെ വിത്തുകള്‍ ?
കാലങ്ങളായ് നമ്മള് പോറ്റിവളര്ത്തിയോ --
രേകത്വമെന്ന മഹാതത്വ മന്ത്രത്തെ
ലോകമൊന്നാനെന്നു നമ്മെ പഠിപ്പിച്ച
തത്വശാസ്ത്രത്തിന് വിശാലമാനസ്സിനെ
കൊല്ലുന്നതാരിന്ന് ???
പല്ലും നഖങ്ങളും നീട്ടി പ്പിശാചിന്റെ
കൊലങ്ങളായ് അഴിഞ്ഞാടുന്നതാരിന്ന് ?
ആരെന് മനസ്സിന്റെ ശാന്തി മന്ത്രങ്ങളില്‍
നീറ്റും വെടിയുപ്പ് ഗന്ധം നിറക്കുന്നു ??
തോരാത്ത കണ്ണീര് പ്പുഴനീന്തിയക്കരെ
യെത്തുവാന്‍ കാലുകള്ക്കാവില്ല നിശ്ചയം
കൈകളോ കണ്ണോട്ടു പൊത്തി പ്പിടിച്ചു
നില്ക്കട്ടെ ,ഈകാഴ്ച്ചകള്‍ കാണാതിരിക്കുവാന്‍ ;
ചോദ്യങ്ങളേയുള്ളൂ എന്നുള്ളില്‍
ഇന്നൊരു ചോദ്യത്തിനും ഇല്ല ഉത്തര മെങ്കിലും !!!
Wednesday, 25 September 2013
വിജയം നിനക്കുതന്നെ ------------കവിത ------------സതീശന് ഇരിട്ടി
ആശതന്‍ ആകാശത്തില്‍ ചിന്തതന്‍ ചിറകിന്മേല്
മാനസക്കിളീ നീയിനെന്തിനു പറക്കു ന്നൂ
നാലുനാള്‍ കഴിഞ്ഞീടില്‍ ജീവിതമിപ്പാരിതില്
പട്ടടപ്പറമ്പിലെചാരമായ് ത്തീരും നൂനം .
എന്തിന്നു വ്യാമോഹമേ പാറിത്തുടിക്കുന്നുനീ
നൂലറ്റു വിണ്ണില്‍ ച്ചുറ്റി പ്പാറിടും പട്ടംപോലെ ?
അല്‍പ്പ മാത്രകള്‍ മാത്രം കാറ്റൊന്നു നിലച്ചെന്നാല്
വീഴുമീ പ്പാരില്നീയും ഊര്‍ദ്ധ്വ ശ്വാസത്തിന് വേഗം .
ഓടിയെത്തിടും ചിതല്‍ക്കൂട്ടങ്ങള്‍ നിന്നെപ്പിന്നെ
തിന്നു തിന്നീ ഭൂവിതില്‍ മണ്ണോട്ലയിപ്പിക്കും .
എന്തിനെന് ഹൃദന്തമേ എന്തിനീ അഹങ്കാരം
എന്തിനീ ദുരാഗ്രഹ ക്കോട്ടകള് കെട്ടുന്നുനീ ?
മേദുരാഹങ്കാരത്തിന് കോട്ടകള്‍ തകര്‍ത്തിതാ
എത്തിടും കൈയില്‍ പാശമേന്തിയയോദ്ധാക്കളായ്
പോര്ക്കളങ്ങളിലേറ്റ്മുട്ടിടും സുനിശ്ചിതം
ജീവിതം തോല്‍ക്കും നാളെ മരണം വിജയിക്കും !!
മാനസക്കിളീ നീയിനെന്തിനു പറക്കു ന്നൂ
പട്ടടപ്പറമ്പിലെചാരമായ് ത്തീരും നൂനം .
എന്തിന്നു വ്യാമോഹമേ പാറിത്തുടിക്കുന്നുനീ
നൂലറ്റു വിണ്ണില്‍ ച്ചുറ്റി പ്പാറിടും പട്ടംപോലെ ?
അല്‍പ്പ മാത്രകള്‍ മാത്രം കാറ്റൊന്നു നിലച്ചെന്നാല്
വീഴുമീ പ്പാരില്നീയും ഊര്‍ദ്ധ്വ ശ്വാസത്തിന് വേഗം .
ഓടിയെത്തിടും ചിതല്‍ക്കൂട്ടങ്ങള്‍ നിന്നെപ്പിന്നെ
തിന്നു തിന്നീ ഭൂവിതില്‍ മണ്ണോട്ലയിപ്പിക്കും .
എന്തിനെന് ഹൃദന്തമേ എന്തിനീ അഹങ്കാരം
എന്തിനീ ദുരാഗ്രഹ ക്കോട്ടകള് കെട്ടുന്നുനീ ?
മേദുരാഹങ്കാരത്തിന് കോട്ടകള്‍ തകര്‍ത്തിതാ
എത്തിടും കൈയില്‍ പാശമേന്തിയയോദ്ധാക്കളായ്
പോര്ക്കളങ്ങളിലേറ്റ്മുട്ടിടും സുനിശ്ചിതം
ജീവിതം തോല്‍ക്കും നാളെ മരണം വിജയിക്കും !!
Tuesday, 24 September 2013
manapakshi: പി.വി.ജി.നായര്‍ -ഇരിട്ടിയുടെ ചരിത്രവഴിയില്‍ ഒരു കല...
manapakshi: പി.വി.ജി.നായര്‍ -ഇരിട്ടിയുടെ ചരിത്രവഴിയില്‍ ഒരു കല...: ഇരിട്ടി യുടെ ചരിത്രമെഴുതുന്നഒരാള്ക്ക് പി.വി.ജി.നായര്‍ എന്ന അതുല്യപ്രതിഭയെ ഒരിക്കലും ഒഴിച്ചുനിര്‍ത്തുവാന്‍ കഴിയില്ല . പുതിയ തലമുറക്ക് ഏറെ...
Monday, 23 September 2013
manapakshi: പി.വി.ജി.നായരുടെ പെയിന്റിഗുകള്‍ .-----സതീശന് ഇരിട...
manapakshi: പി.വി.ജി.നായരുടെ പെയിന്റിഗുകള്‍ .-----സതീശന് ഇരിട...: പി.വി.ജി.നായര്‍ തന്റെ ജീവിത വഴിയില്‍ വരഞ്ഞിട്ട് ലോകത്തിനു സമ്മാനിച്ച ചിത്രങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ഞാന്‍ ഈപേജില്‍ അടുക്കി വെക്കുന്നത് ....
പി.വി.ജി.നായരുടെ പെയിന്റിഗുകള്‍ .-----സതീശന് ഇരിട്ടി --
പി.വി.ജി.നായര്‍ തന്റെ ജീവിത വഴിയില്‍ വരഞ്ഞിട്ട് ലോകത്തിനു സമ്മാനിച്ച ചിത്രങ്ങളുടെ
നേര്‍ക്കാഴ്ചകളാണ് ഞാന്‍ ഈപേജില്‍ അടുക്കി വെക്കുന്നത് .മട്ടന്നൂരിന്റെ പുത്രനായി ജനിച്ച് ഇരിട്ടിയുടെ ഭാഗമായി മാറിയ ഈ കലാകാരന് പക്ഷേ ഇന്ന് മട്ടന്നൂരിനും ഇരിട്ടിക്കും
അപരിചിതനാണ് .ഒരു അമ്പതുവര്ഷത്തിനപ്പുറത്തെ കേരളത്തിന്റെ ഗ്രാമീണഭംഗികള്‍ ,
കാര്‍ഷിക സംസ്കൃതി ,വിവിധ ജനവിഭാഗങ്ങളുടെ ജീവിത രീതികള്‍ ,വസ്ത്രധാരണ
സബ്രദായങ്ങള്‍ എന്നിവ ഈചിത്രങ്ങളില്‍ നിഴലിച്ചു നില്‍ക്കുന്നത് കാണാം.ഒരുകാലഘട്ടത്തിലെ റിയലിസ്റ്റിക്ക്പെ യ്ന്റിംഗ് രീതികള്‍ വാട്ടര്‍ കളറിലും ,
ഇന്ഡ്യനിങ്ങിലും വരഞ്ഞിട്ട ഈ ചിത്രങ്ങളില്‍ തെളിഞ്ഞു നില്ക്കുന്നു .
1945മുതല്‍ 1960വരെയുള്ള കാലഘട്ടത്തില്‍ വരച്ചിട്ട നൂറോളം ചിത്രങ്ങളില്‍നിന്നും പ്രധാനപ്പെട്ട ഏതാനുംചിത്രങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് .
ഒരു സായാഹ്നം ---1951
ഒരു തിരിവെട്ടം ---1953


നേര്‍ക്കാഴ്ചകളാണ് ഞാന്‍ ഈപേജില്‍ അടുക്കി വെക്കുന്നത് .മട്ടന്നൂരിന്റെ പുത്രനായി ജനിച്ച് ഇരിട്ടിയുടെ ഭാഗമായി മാറിയ ഈ കലാകാരന് പക്ഷേ ഇന്ന് മട്ടന്നൂരിനും ഇരിട്ടിക്കും
അപരിചിതനാണ് .ഒരു അമ്പതുവര്ഷത്തിനപ്പുറത്തെ കേരളത്തിന്റെ ഗ്രാമീണഭംഗികള്‍ ,
കാര്‍ഷിക സംസ്കൃതി ,വിവിധ ജനവിഭാഗങ്ങളുടെ ജീവിത രീതികള്‍ ,വസ്ത്രധാരണ
സബ്രദായങ്ങള്‍ എന്നിവ ഈചിത്രങ്ങളില്‍ നിഴലിച്ചു നില്‍ക്കുന്നത് കാണാം.ഒരുകാലഘട്ടത്തിലെ റിയലിസ്റ്റിക്ക്പെ യ്ന്റിംഗ് രീതികള്‍ വാട്ടര്‍ കളറിലും ,
ഇന്ഡ്യനിങ്ങിലും വരഞ്ഞിട്ട ഈ ചിത്രങ്ങളില്‍ തെളിഞ്ഞു നില്ക്കുന്നു .
1945മുതല്‍ 1960വരെയുള്ള കാലഘട്ടത്തില്‍ വരച്ചിട്ട നൂറോളം ചിത്രങ്ങളില്‍നിന്നും പ്രധാനപ്പെട്ട ഏതാനുംചിത്രങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് .
ഒരു സായാഹ്നം ---1951
| മാകന്ദ ശാഖികളില്‍ ഒരു പൂങ്കുയില്‍ 1954 |
ഒരു തിരിവെട്ടം ---1953
| ആരു വാങ്ങുമിന്നാരുവാങ്ങുമീ ആരാമത്തിന്റെ രോമാഞ്ചം 1954 |
| സ്വാഗതം1951ല്വരച്ചത് |
| കന്നി ക്കൊയ്ത്തു --1955 |
| കര്ഷകന് ----1954 |
| നവോഢ---1954 |
| മാപ്പിള സ്ത്രീ ---1954 |
| പ്രിയതമന് ---1955 |
| 1956---പട്ടിണി ക്കോലങ്ങള്‍ |
| കണ്ണില്‍ കണ് ചേര്‍ത്തു നിശ്വാസ പൂര്‍വം കൈയില്‍ കൈകോര്‍ത്ത് ----1954 |
| കണ്ണാടി കാണ്മോളം ---1953 |
| നവ നടനം ---1951 |
| 1955 |
| 1950 |
| ഒരു സായാഹ്നം --1952 |
| ചന്ദ്രികച്ചാറില്ക്കുളിച്ചു ---1951 |
| 1954-ല്‍ |
| 1954 |
| 1954 |
| കാസര്ഗോഡ്കോട്ട --1952 |
| ശ്രീ രംഗനാഥം ---1962 |
| ഒരു കാസര്‍ഗോഡ് തെരുവ് --1950 |
| വീട്ടിലേക്ക് ---1951 |
| Add captionകലപ്പയെന്തിയ കര്ഷകന് --1951 |
| മരപ്പാലം കടന്ന് --1951 |
| കാക്കകള്‍ ---1951 |
| Add captionചൂട്ടു വെളിച്ചം ---1951 |
| Add captionനിലാ ക്കുളിരില്‍ ---1955 |
Subscribe to:
Comments (Atom)