കരയാനെനിക്കിനിയാവില്ല നിശ്ചയം ചിരിക്കും മരണം വരെ
ചിരിച്ചേ മരിക്കൂഞാന്‍ !
ഓര്‍ക്കുവാനാവില്ലിനി നിശ്ചയം പിന്‍പേപോയ
ഭൂതകാലത്തിന്‍ നിഴല്‍ നാടക രംഗങ്ങളെ .
നഷ്ട സ്വപ്‌നങ്ങള്‍ കിള്ളി പ്പുറത്തിട്ടവക്കുമേല്‍
കണ്ണീരു വീഴ്ത്തി ക്കാലം കഴിക്കാനാനാവില്ലിനി
വ്യര്‍ത്ഥ ബോധത്തിന്‍ നീളും പാതക്കുമീതേ പാദം --
തേച്ചു തേച്ചാത്മാവിനെ
ക്കൊല്ലുവാനാവില്ലിനി !
കുങ്കുമ പ്പൂക്കള്‍ കൊണ്ട് നിറക്കാം --
സ്നേഹത്തിന്റെ
ആവണിപ്പൂക്കളായിരം ചാര്‍ത്താം
ചോരയും നീരുംവറ്റി ച്ചാരുത ചോര്‍ന്നേ തീരും
ഋതുക്കള്‍ വരും വന്ന് പോകുമീത്താഴ്വാരത്തില്‍
വേഴാബല്‍ കണക്കുനാം കേഴുന്നു ,
തിരിച്ചിനി വരില്ലാകാലം
പോയ സുന്ദര വിഭാതങ്ങള്‍ !
No comments:
Post a Comment