Tuesday, 3 September 2013

കവിത *********രാധികേ **********സതീശന്‍ മാവില ***********

വന്നുനീ വിരിയിച്ചോരെന്‍ ഉള്‍പൂവില്‍ നിറയുന്ന 
മധുവുണ്ട് ഹര്‍ഷോന്മാദ രാഗമഞ്ജരി തൂവി 
നിര്‍വൃതി ഒരുക്കുക മുഗ്ദചാരുതേ നിത്യം ,
ചോടുവെക്കുക ചുറ്റും -ചിലബിന്‍ താളങ്ങളി ---
ലരുവികള്‍ ചിരിക്കട്ടെ ,കരിവളകളാഠ കൊച്ചു 

കുരുവികള്‍ ചിലക്കട്ടെ ,തരുനിര തളിര്‍ക്കട്ടെ ,
ഉള്‍പ്പുളകങ്ങളാഠ മലരുകളുലയട്ടെ !

നാണമെന്തിനാ ണനുരാഗലോലരാം നമ്മള്‍ --
ക്കെറിയാം പിച്ചിചീന്തി പാരിന്റെ നിയമങ്ങള്‍ 
ഒത്തുചേര്‍ന്നൊരുമിച്ചിന്നോരുക്കാം പ്രപഞ്ചത്തി --
ന്നുള്‍ത്തുടിപ്പുകള്‍ ,നവ്യ സുന്ദര സൌഭാഗ്യങ്ങള്‍ !

കാലത്തിന്‍ മിഴിചെപ്പില്‍ കൊഴിയും ദിനങ്ങളെ 
മദിരോത്സവങ്ങള്‍ തന്‍ തൂമുത്തായ്‌ ചമച്ചിടാം 
സ്പന്ദനം കൊള്ളും കരള്‍ചെണ്ടതന്‍ താളംകേട്ട് 
ജീവനില്‍ ജീവന്‍ചാലിച്ചോന്നിച്ച് മയങ്ങിടാം !

കാന്മാതില്ലല്ലോ നമ്മളെന്നുമെന്നുമീ ജീവ --
സാനുവില്‍ വസന്തത്തിന്‍ നര്‍ത്തനമല്ലാതൊന്നും 
കേള്‍പ്പതില്ലല്ലോ നമ്മലാത്മാവിലനശ്വര
സംതൃപ്ത ഗാനാലാപ മഞ്ജരിയല്ലാതൊന്നും!

മാദകസ്വപ്നങ്ങള്‍ തന്‍ മായികസങ്കല്പത്തിന്‍ 
പുല്ലണിപടര്‍പ്പിലും ,സാഗരസംഗിതത്തില്‍ 
പുളകംവിതച്ചെത്തും ,സാന്ദ്രമാമോമല്‍ ശീത --
ചാമരം വീശും കാറ്റിലലിഞ്ഞും നീലാഭമാ--
മബരം ചോക്കുന്നതും താരകള്‍ പൂക്കുന്നതും 
കണ്ടുനാം സഖീ --നിത്യമാത്മാവില്‍ ദുഖാശ്ലേഷ 
വീചികള്‍ കൊടുങ്കാറ്റായ് നുരചിന്നുബോള്‍പ്പോലും !

നിന്‍കടക്കണ്ണില്‍ തുടിച്ചുയരും വികാരത്തിന്‍ 
സ്നിഗ്ധപൂര്‍ണമാം ശ്യാമ വര്‍ണങ്ങള്‍ ചാലിച്ചെന്നും 
രാധികേ ചമക്കുകെന്‍ ജീവനിലൊരായിരം
മാരിവില്ലുകള്‍ ,  വര്‍ണ്ണ മാരിവില്‍കുടീരങ്ങള്‍ !!

മന്ദഗാമിനീ നിന്റെ മാനസചിപ്പിക്കുള്ളി--
ലുതിരും വെന്മുത്തുകള്‍ കോര്‍ത്തുഞാനണിഞ്ഞാത്മ 
ബന്ധത്തിനജയ്യമാമാലയ മൊരുക്കട്ടെ ;
സ്വപ്നമൊക്കെയും ശുദ്ധയാധാര്‍ഥ്യമാക്കാന്‍ മുഗ്ധ 
സംഗീതസ്വരാമൃതധാരയായ് തീരാം നമ്മള്‍ക്കലിയാം ,
അലിഞ്ഞലിഞ്ഞോഴുകാം,കിനാക്കളെ
കൈവിട്ട് ധന്യം നിത്യം ധന്യജീവിതമാടാം  !!

No comments:

Post a Comment