Friday, 20 September 2013

പി.വി.ജി.നായര്‍ -ഇരിട്ടിയുടെ ചരിത്രവഴിയില്‍ ഒരു കലാകാരന്‍ --p.v.g.nair -irittyyude charithravaziyil oru kalaakaaren --സതീശന്‍ ഇരിട്ടി

ഇരിട്ടി യുടെ ചരിത്രമെഴുതുന്നഒരാള്‍ക്ക്‌ പി.വി.ജി.നായര്‍ എന്ന അതുല്യപ്രതിഭയെ ഒരിക്കലും ഒഴിച്ചുനിര്‍ത്തുവാന്‍ കഴിയില്ല . പുതിയ തലമുറക്ക് ഏറെയൊന്നും അറിയാത്ത ഒരുകവിയും ചിത്രകാരനുമായിരുന്ന അദ്ദേഹം അന്തരിച്ചിട്ട് നാല്‍പ്പത് വര്‍ഷം പിന്നിടുകയാണ് . അദ്ദേഹത്തിന്‍റെ ജീവിത രേഖ ,കൃതികള്‍ ,പെയിന്റിങ്ങുകള്‍ എന്നിവയെ ക്കുറിച്ചുള്ള ഒരു  ലഖു ചിത്രമാണ് ഞാന്‍ ഈ താളില്‍ കുറിച്ചിടുന്നത് . 
മുഴുവന്‍ പേര് ---പാലയാടന്‍ വീട്ടില്‍ ഗോപാലന്‍ നായര്‍ 
ജനനം ---08-11-1920---മട്ടന്നൂരില്‍ 
മരണം ---11--07-1973
പിതാവ്--ചാവശ്ശേരി പി.രാമന്‍ നായര്‍ 
മാതാവ് --പാലയാടന്‍ വീട്ടില്‍ കല്യാണി അമ്മ മട്ടന്നൂര്‍ 
വിദ്യാഭ്യാസം --1938ല്‍ മട്ടന്നുരില്‍നിന്നും ഹയര്‍ എലിമെന്റെരി പാസ്സായി . 
1944ല്‍മദ്രാസ്‌ എട്യുക്കേഷന്ല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും "ഫ്രീഹാന്റ് ഔട്ട്‍ലൈന്‍ &മോഡല്‍ 
ഡ്രോയിംഗില്‍ "ഹയര്‍ ഗ്രേഡോടെ ടെക്നിക്കല്‍ ടീച്ചേര്‍സ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി . 
ചിത്രകലയില്‍ അതീവതാല്‍പര്യം പ്രകടിപ്പിച്ച പി.വി.ജി.നായര്‍ അക്കാലത്തെ പ്രശസ്ഥ 
പ്രതിമാശില്പ്പിയായിരുന്ന എ.പി. അച്യുതന്‍ മാസ്റ്റരുടെ കീഴില്‍ ചിത്രകല അഭ്യസിച്ചു 
1944ല്‍ത്തന്നെ കാസര്‍ഗോഡ്‌ ഗവ :മുസ്ലിം ഹൈ സ്കൂളില്‍ ചിത്രകലാദ്ധ്യാപകനായി നിയമിതനായി . 1956വരെ കാസര്‍ഗോഡ്‌ താമസിച്ചു . 
1956മുതല്‍ 1961വരെ കണ്ണൂര്‍ ടീച്ചേര്‍സ് ട്രേനിഗ് സ്കൂളിലും തുടര്‍ന്ന് 1973വരെ കതിരൂര്‍ ഗവ :
ഹൈ സ്കൂളിലും ജോലിചെയ്തു . 
കതിരൂര്‍ ഗവ :ഹൈ സ്കൂളില്‍ ജോലിയിലിരിക്കെ അബത്തി മൂന്നാം വയസ്സില്‍ ഹൃദയാഘാതം 
മൂലം മരണം . 
വിവാഹം --1948ല്‍ ഇരിട്ടിയിലെ മാവില ലക്ഷ്മിക്കുട്ടിയമ്മ (2009മെയ്‌ 09ന് അന്തരിച്ചു )
പ്രസിദ്ധീകരിച്ച കൃതികള്‍ ---
------------------------------
സ്മരണാഞ്ജലി (കവിതകള്‍ --1948)
ദേവയാനി (ഓപ്പറ --ഗാനനാടകം --1967)
സൂര്യകാന്തി (39കവിതകള്‍ )കവിയുടെ മുപ്പതാം ചരമവാര്‍ഷിക ദിനത്തില്‍ കണ്ണൂരിലെ ഉത്തരകേരള കവിതാ സാഹിത്യവേദി അദ്ദേഹത്തിന്‍റെ കൈയെഴുത്തു പ്രതികളില്‍നിന്നും 
തിരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച ത്                                                                                     -പ്രസിദ്ധീകരിക്കാത്ത കൃതികള്‍------------------------------------
ഭാവമാധുരി ,ഗാനമഞ്ജരി ,പൂപ്പാലിക ,അമൃതവീചി (കവിതകള്‍ )
വിമല ,ഉണ്ണിയാര്‍ച്ച ,മാധുരി ,താജ്മഹല്‍ (ഗാനനാടകങ്ങള്‍ )
പുരോഗതി (ഘണ്‍ഢകാവ്യം ), പൂബാറ്റ (ബാലകവിതകള്‍ )
പെയിന്റിങ്ങുകള്‍ 
1945മുതല്‍ 1960വരെ വരച്ചവ 
വാട്ടര്‍ കളറില്‍ വരച്ച ചിത്രങ്ങള്‍ ഒരു അബത് വര്‍ഷം മുന്‍പ് കേരളത്തില്‍ നിലനിന്നിരുന്ന കാര്‍ഷിക സംസ്കൃതി വിവിധ ജനവിഭാഗങ്ങളുടെ വസ്ത്രധാരണ രീതികള്‍ എന്നിവയുടെ നേര്‍കാഴ്ചകള്‍ നമുക്ക് നല്‍കുന്നു 
സഹധര്‍മിണി യെക്കുറിച്ച് 
1940കളില്‍ തലശ്ശേരിയില്‍ നിന്നും വന്ന് ഇരിട്ടിയുടെ ആതുരസേവനരംഗത്ത് നിലയുറപ്പിച്ച
കമ്പോണ്ടര്‍ സഹോദരങ്ങള്‍ ആയിരുന്ന മാവില അനന്തന്‍ നബ്യാരുടേയും മാവിലകുഞ്ഞനന്തന്‍ നമ്പ്യരുടേയും അനന്തിരവളായിരുന്നു മാവില ലക്ഷ്മിക്കുട്ടിയമ്മ .
പിതാവ് .എന്‍ .കെ.കുഞ്ഞിക്കണ്ണന്‍ അടിയോടി .
മാതാവ് .മാവില അമ്മാളുഅമ്മ .
പി.വി.ജി.യുടെ മക്കള്‍ 
മോഹനന്‍ മാവില (റിട്ട :ഉദ്യോഗസ്ഥന്‍ വിദ്യാഭ്യാസവകുപ്പ് ),സതീശന്‍ മാവില (അംബികാ മെഡിക്കല്‍സ് ഇരിട്ടി --ഇപ്പോള്‍ ജന്മഭൂമി ഇരിട്ടിദിനപ്പത്രം  മേഘലാ കറസ്പോണ്ടന്റ്)
എം. രമേശന്‍ (പി.ഇ.ടി .ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ),എം.വിജയലക്ഷ്മി (സബ് രജിസ്ട്രാര്‍ ഓഫീസി ഇരിട്ടി ),എം.ഇന്ദിര (മസ്കറ്റ് ),എം.ദിനേശന്‍ (മസ്കറ്റ് )

No comments:

Post a Comment