ആരെന്റെ ചോദ്യത്തിനുത്തരം നല്‍കുവാന്‍
ആരെന്റെ വാക്കുകള്‍ക്കര്‍ത്ഥം ചമക്കുവാന്‍
ആരുണ്ടിവിടെയീ കൂരിരുള്‍ പാതയി ---
അമ്മയെക്കൊല്‍വതിന്നെന്റെ ധര്‍മ്മം !
അച്ഛനെ ക്കൊല്‍ വതു മെന്റെ ധര്‍മ്മം !
താലികെട്ടിക്കൊണ്ട് വന്നൊരെന്‍ പത്നിയെ
ക്കൊല്ലാതെ കൊല്‍ വതു മെന്റെ ധര്‍മ്മം !
ജാതിനോക്കി ത്തിരിച്ചിട്ടു സമൂഹത്തെ
കാര്‍ക്കിച്ചു തുപ്പതിന്നെന്റെ ധര്‍മ്മം !
വേലികെട്ടി ത്തിരിച്ചിട്ടു മതങ്ങളില്‍
വീര്യം ചൊരിവതുമെന്റെ ധര്‍മ്മം !
മോടികൂട്ടിക്കൂട്ടി മാനത്തുയര്‍ത്തുന്ന
മായിക സൌധ പ്പുരയിടത്തില്‍
ശീതീകരിച്ചുറങ്ങാന്‍ എന്റെ മക്കളെ
ഇന്ഗ്ലീഷ് പഠിപ്പിപ്പ തെന്റെ ധര്‍മ്മം !
മണ്ണും കലപ്പയും എന്നായുധമെന്നു
ചൊല്ലിയ നാളുകള്‍ പോയ്മറഞ്ഞു
ചേറില്‍ വിളയുന്നോ രന്നത്തിനായ്
വിയര്‍പ്പാറ്റിയ നാള്നാം വിസ്മരിച്ചു .
പാലും പഴവുമല്ലിന്നെന്റെ ഭക്ഷണം
വേവിച്ചുരുട്ടിയ മാംസമത്രേ !
അന്നം കഴിക്കാതെ ചീര്‍ത്ത ദേഹങ്ങളോ
ചിത്തരോഗത്തിന്റെ ബാക്കിപത്രം !
അന്യന്റെ വേദന നോക്കി ച്ചിരിക്കുവാന്‍
നിര്‍വികാരത്വം വരിച്ചു നമ്മള്‍ !
എന്നയല്‍ക്കാരന്റെ നെഞ്ചിലെ ചോരയില്‍
നീന്തി ക്കളിക്കാന്‍ പഠിച്ചു നമ്മള്‍ !
വേറിട്ട ചിന്തയാല്‍ വേറിട്ട കാഴ്ചയാല്‍
വേരറ്റു മാനവ തത്വശാസ്ത്രം
സൌന്ദര്യ മറ്റോരു മാനവ മാനസം
കാഠി ന്യ മേറിയ കാരിരുബായ് !
ൈശഥില്യ മേറ്റൊരുമാനവ പ്രജ്ഞയില്‍
ചോരക്കിനാക്കള്‍ നിറപ്പതാര് ?
അമ്മ പെങ്ങന്മാരെ വേറിട്ടറിയാത്ത
മത്തവികാരം ചൊരിവതാര് ?
എന്റേതാ ണെന്റേതാണെന്റേതാ ണീ മണ്ണ്
എന്റേതാ ണെന്റെതീ സ്വര്‍ഗ്ഗ രാജ്യം
ഓരോ മനസ്സുമി തേറ്റു പാടിപ്പാടി
ആന്ഗ്ലേയ ക്കൊയ്മതന്നെ ല്ലോടിച്ചു
ജാതി മതങ്ങള്‍ ക്കതീതമായെന്‍ രാജ്യ --
മൊന്നെന്നുനമ്മല്‍ വരച്ചു കാട്ടി .
താഴിട്ടു പൂട്ടിയെന്‍ രാമരാജ്യ സ്വപ്ന --
മെന്റെ തലയണക്കുള്ളില്‍വെച്ചു
നിദ്ര നടിച്ചു മയങ്ങാന്‍ പഠിച്ചു ഞാന്‍
രാവണന്മാര്‍ വാഴു മീയിരുട്ടില്‍ !
ആരെന്റെ ഉള്ളില്‍ വിതക്കുന്നു വിത്തുകള്‍ ?
കാപട്യവും കലിക്കോലങ്ങളും നിണ --
ച്ചാലുകളും തീര്‍ത്ത നോവിന്റെ വിത്തുകള്‍ ?
കാലങ്ങളായ് നമ്മള്‍ പോറ്റിവളര്‍ത്തിയോ --
രേകത്വമെന്ന മഹാതത്വ മന്ത്രത്തെ
ലോകമൊന്നാനെന്നു നമ്മെ പഠിപ്പിച്ച
തത്വശാസ്ത്രത്തിന്‍ വിശാലമാനസ്സിനെ
കൊല്ലുന്നതാരിന്ന് ???
പല്ലും നഖങ്ങളും നീട്ടി പ്പിശാചിന്റെ
കൊലങ്ങളായ് അഴിഞ്ഞാടുന്നതാരിന്ന്‍ ?
ആരെന്‍ മനസ്സിന്റെ ശാന്തി മന്ത്രങ്ങളില്‍
നീറ്റും വെടിയുപ്പ് ഗന്ധം നിറക്കുന്നു ??
തോരാത്ത കണ്ണീര്‍ പ്പുഴനീന്തിയക്കരെ
യെത്തുവാന്‍ കാലുകള്‍ക്കാവില്ല നിശ്ചയം
കൈകളോ കണ്ണോട്ടു പൊത്തി പ്പിടിച്ചു
നില്‍ക്കട്ടെ ,ഈകാഴ്ച്ചകള്‍ കാണാതിരിക്കുവാന്‍ ;
ചോദ്യങ്ങളേയുള്ളൂ എന്നുള്ളില്‍
ഇന്നൊരു ചോദ്യത്തിനും ഇല്ല ഉത്തര മെങ്കിലും !!!