Monday, 4 November 2013

ചിന്തയെ പണയം വെക്കാതുണരുക നമ്മള്‍ ----സതീശന്‍ ഇരിട്ടി

ആരെന്റെ മനസ്സിലിരുന്നുറക്കെ ക്കരയുന്നൂ 
കരളിന്‍ ചില്ലുപാത്രത്തില്‍ കണ്ണുനീര്‍ നിറയ്ക്കുന്നൂ ?
ആരെന്റെയാനന്ദത്തിന്‍ ചിറകുകള്‍ കരിക്കുന്നൂ 
തെളിഞ്ഞ മസ്തിഷ്കത്തില്‍ കാപശം കലക്കുന്നൂ ?
ആരെന്റെ സ്വപ്നങ്ങളില്‍ കനല്‍കോരി നിറയ്ക്കുന്നൂ 
ചിന്തയില്‍ കലാപത്തിന്‍ കനല്‍ക്കൂനയൊരുക്കുന്നൂ ?

വര്‍ഷവും ,വസന്തവും,നിലാവും, മേഘങ്ങളും 
വായുവും,സമുദ്രവും,പുഴയും ,പൂഞ്ചോലയും 
മലയും,താഴ്വാരവും ,പൂക്കളും ,കാടും, മേടും 
വില്‍പ്പന ചരക്കാക്കി  നാടിന്റെ യഭൌമമാം -
സൌന്ദര്യം കെടുത്തുന്ന താരിന്ന് ?
കാരുണ്യത്താല്‍ കണ്ണിലും മനസ്സിലും 
കുളിര്‍പെയ്തനന്തമാ മാനന്ദം നിറക്കുന്ന 
സന്ജിത പ്രഭാവത്തിന്‍ കണ്ണുകള്‍ മൂടിക്കെട്ടി -
യിരുളിന്‍ ഗുഹക്കുള്ളില്‍ പകയുടെ  
കിരാതമാം ബുദ്ധിയെ ത്രസിപ്പിക്കും 
ഭീഭല്‍സ തന്ത്രങ്ങള്‍ക്ക് വളമിട്ട് കൊടുപ്പതാര്‍ ?

ചിന്തയെ പ്പണയംവെക്കാതുണരുകനമ്മള്‍
നാളെ വിരിയും പുലരിക്ക് ചന്തമായ് പ്രകാശമായ് 
ചന്തയായ് തീര്‍ക്കാതിനി ജീവിതം 
വിലപേശി വില്‍ക്കാതെ നമ്മള്‍ 
തന്റെ ബുദ്ധിയും വിവേകവും !!!


1 comment: