Wednesday, 10 July 2013

മനപ്പക്ഷി കവിത സതീശന്‍ഇരിട്ടി

                    ബ്രഹ്മസത്യം  ജഗന്മിഥ്യ

കാരണ  മില്ലാതെന്റെ ഉള്ളകം തപിക്കുന്പോള്‍
ഓര്‍ത്ത്പോവാറുണ്ട് ഞാന്‍അമ്മയെ മനസ്സാലെ
സ്നേഹമാണെന്റെഅമ്മ  വാത്സല്യം കോരിത്തരും
കാരുണ്യരൂപം  സര്‍വദുഖസംഹാരിണി

ജീവന്‍റെ ഒഴുക്കിലെ  ഓരോരോനിശ്വാസവും
കര്‍മ്മങ്ങള്‍ കൊണ്ടേ കാത്ത് കണ്പാര്‍ത്തിരുന്നവള്‍
ഉള്ളകം തപിക്കുമ്പോള്‍  മാതൃത്വം വിളംബിയെന്‍
ഉള്ളിലായാനന്ദത്തിന്‍  തെളിനീരൊഴുക്കിയോള്‍

              നെഞ്ചിലായ്  ചുരത്തുന്നോരമ്മിഞ്ഞ പ്പാലാലെന്
              കൈകാല്  വളരുന്നതും  കാത്തുകാത്തിരുന്നവള്‍
              പുഞ്ചിരിക്കുവാന്‍മാത്രം പഠിപ്പിച്ചവള്‍  കണ്ണീര്‍
               വീഴുബോള്‍ കരങ്ങളാല്‍ തഴുകിയൊതുക്കിയോള്‍
പിച്ചവെക്കുവാന്‍എന്‍റെകാലിനെയൊരുക്കിയോള്‍
                                                         ബാല ചേഷ്ഠകള്‍ കണ്ടാനന്ദ ക്കണ്ണിരണിഞ്ഞവള്‍


കര്‍ണങ്ങള്‍കേള്‍പ്പൂ നിന്‍റെ താരാട്ട് പാട്ടിന്നീണം
ഉണ്ണിക്കണ്ണനായ് വളരേണമെന്ന്ചൊല്ലിയെന്‍ കാതില്‍നിറയ്ക്കും
നിറംചേര്‍ത്ത ശ്രീകൃഷ്ണകഥാമൃതം

അമ്മതന്‍ കയ്യാല്‍ തീര്‍ക്കും സാബാറും  പുളിശ്ശേരിയും
പഴക്കംചെല്ലുംതോറും നാവിന്നു കൊതിയേറും
കണ്ണിമാങ്ങയച്ചാറും മേശമേല്‍ നിറയുബോള്‍
ഭക്ഷണപ്രിയനല്ലിവനെന്നാലും  കഴിക്കൂ നീ
മകനേ കഴിക്കൂ നീഎന്നുചൊല്ലിയെന്‍ മുന്നില്‍
പുഞ്ചിരിതൂകിക്കൊണ്ടേ  വന്നുനില്‍ക്കുമെന്നമ്മ

                           സൂര്യ ചന്ദ്രന്മാരേപ്പോല്‍  നിലനില്‍ക്കേണം  നിന്‍റെ
                           ആയുസ്സ് യുഗങ്ങള്‍ക്ക്കര്‍മ്മ സാക്ഷിയാവേണം
                           അല്ലലുമലട്ടുമില്ലാത്തോരുജീവിത  സുഖാന്ത്യം
                           കൊടുക്കേണ മെന്നു പ്രാര്‍ഥിച്ചുമുന്നില്‍
                           കൈകൂപ്പി നില്‍ക്കുന്നോരെന്നമ്മയാണെന്‍റെയുള്ളില്‍
                           എന്‍റെജീവിതത്തിന്നു  വിളക്കായ് വെളിച്ചമായ്


അമ്മേ  നീ  സര്‍വ്വംസഹ
അമ്മേ  നീ  കാരുണ്യത്തിന്‍  മൂര്‍ത്തിമദ്ഭാവം
മൂല   പ്രകൃതിതന്‍  തേജോരൂപം
അമ്മേ  നീയാനന്ദത്തിന്‍  പദാനുപദരൂപം
അമ്മേ  നീ  സ്നേഹത്തിന്‍റെ  നാനാര്‍ത്ഥപ്രതിരൂപം



                        നീ വിശ്വപ്രകൃതിതന്‍  സച്ചിദാനന്ദരൂപത്തില്‍
                        വിലയിച്ചു  മനസ്സിലെ  ദീപ്തമാം സ്മരണയായ്
                        എന്നുള്ളിലിരുന്നോരു ശങ്കരാചാര്യര്‍ പാടി
                        ഈ ബ്രഹ്മമൊന്നേസത്യം  ജഗത്തോ വെറുംമിഥ്യ
             




No comments:

Post a Comment