Saturday, 6 July 2013

കടം വാങ്ങിയ മുഖം


നീ പഠിക്കാത്ത പാ0 പുസ്തകത്തിലെ 
ഒറ്റവരി കവിതയാണ്  ഞാന്‍
ഈണമില്ലാത്ത  വൃത്തമില്ലാത്ത
പ്രാസമില്ലാത്ത  കവിത

    കടംകൊടുത്ത്മുടിഞ്ഞ
    പലചരക്കുകടക്കാരന്റെ  കീശയിലെ
    കണക്ക്‌ പുസ്തകമാണു
     എന്‍റെ ജീവിതം
   


പകരം  ചാര്‍ത്താ നില്ലാതെ
പരിഭവം  പറയാത്ത  ഭാര്യയുടെ
മാറിലെക്ലാവുപിടിച്ച
മുക്ക്പണ്ടം  പോലെ  എന്ടെ  കിനാവുകള്‍


കണ്ണ്ചുവപ്പിച്ച്  നെന്ജില്‍  വിഷംതേച്ച്
നാവില്‍  മധുപുരട്ടി
അതിമോഹങ്ങളുടെഅതിര്മാന്തുകയാണ്
അയല്‍ക്കാരന്‍

                     പ്രാപഞ്ചികവ്യഥകളുടെ  കായല്‍ക്കരയില്‍
                      വികാരങ്ങളുടെ  കക്ക പെറുക്കുകയാണ് 
                      അയല്‍ക്കാരന്‍
  അന്യം വന്ന  സ്വപ്നങ്ങളുടെ  
  ശവപ്പറന്പില്‍
  ചിരിച്ചുകൊണ്ട് എന്നെത്തിരയുന്ന
  നീ  ആരാണ്  സുഹ്രുത്തേ
  എനിക്കറിയാത്ത  
   നിന്‍റെ  ചിരിക്കുന്ന  മുഖം
   നീ  ആരോടാണു  കടംവാങ്ങിയത്‌


No comments:

Post a Comment