Saturday, 11 January 2014
manapakshi: ഒരു പുഴയെ കൊല്ലുന്നതെങ്ങിനെ? ---ചിത്രങ്ങള്‍ സഹിതം ...
manapakshi: ഒരു പുഴയെ കൊല്ലുന്നതെങ്ങിനെ? ---ചിത്രങ്ങള്‍ സഹിതം ...: നമ്മള് ഒരു പുഴയെ കൊല്ലുന്നത് എങ്ങിനെയാണ് എന്ന് സചിത്ര ലേഘനസഹിതം ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. നമ്മള് എല്ലാ ജീവജാലങ്ങ...
ഒരു പുഴയെ കൊല്ലുന്നതെങ്ങിനെ? ---ചിത്രങ്ങള്‍ സഹിതം ഒരു നേര്‍ക്കാഴ്ച --സതീശന് ഇരിട്ടി --
നമ്മള് ഒരു പുഴയെ കൊല്ലുന്നത് എങ്ങിനെയാണ് എന്ന് സചിത്ര ലേഘനസഹിതം ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. നമ്മള് എല്ലാ ജീവജാലങ്ങളുടെയും ജീവന്റെ ആധാരമായിക്കരുതുന്ന പ്രകൃതിയെ എങ്ങിനെയൊക്കെയാണ് ചൂഷണം ചെയ്തു നശിപ്പിക്കുന്നത് എന്നതിന്റെ ഒരുദാഹരണം മാത്രമാണ് ഇത്. കുന്നുകളും ,മലകളും ,കാടുകളും ,മേടുകളും ,നീര്‍ചോലകളും ,വയലുകളും ,കുളങ്ങളും തുടങ്ങി കടലിലേക്കും കായലുകളിലേക്കും വരെ നീളുന്ന നശീകരണ പ്രക്രിയകളുടെ ഇങ്ങേയറ്റത്ത് മനുഷ്യന്റെ ദുരയുടെ കരങ്ങളാണ് എന്നതാണ് സത്യം. നാളെ വരുന്ന തലമുറയെ മറക്കുന്ന മനുഷ്യന്റെ സ്വാര്‍ഥതയുടെ പരിണതഫലം.
"പുഴുവരിക്കുന്ന പുഴ-ഇന്നലെ -ഇന്ന്-നാളെ"എന്ന് പേരിട്ട ഒരു പഠന യാത്രയായിരുന്നു ഞങ്ങള്‍ പ്രകൃതി സ്നേഹികളായ ഏതാനും പേര് ചേര്‍ന്ന് സംഘടിപ്പിച്ചത്. വായനാടന്‍ മലനിരകളില്‍നിന്നും ഉദ്ഭവിച്ച് പ്രശശ്ത തീര്‍ഥാടന കേന്ദ്രമായ കൊട്ടിയൂര്‍ വഴി ആറളം വനനിര കളിലൂടെ കൊട്ടിയൂര്‍ ,കേളകം,കണിച്ചാര്‍ , ആറളം, മുഴക്കുന്നു,കീഴൂര്‍ ചാവശ്ശേരി ,പായം പഞ്ചായത്തുകളിലൂടെ ഒഴുകി യെത്തുന്ന ബാവലിപ്പുഴ, ഇരിട്ടിയില്‍ കുടക് മലനിരകളില്‍ നിന്നും ഒഴുകി യെത്തുന്ന ബാരാപ്പുഴയുമായി സംഗമിച്ച് വളപട്ടണം പുഴയായി അറബിക്കടലില്‍ ചേരുന്നു. കണ്ണൂര്‍ ജില്ലയിലെ ജനങ്ങള്‍ക്ക് ദാഹജലം നല്കുന്ന പഴശ്ശി പ്പദ്ധതി സ്ഥിതിചെയ്യുന്നത് ഈ പുഴയിലാണ്. ഇങ്ങിനെ ഒരു ജില്ല മുഴുവന്‍ ദാഹനീര് നല്കുന്ന ഈ പുഴയുടെ വെറും ആറു കിലോമീറ്റര്‍ വരുന്ന ഭാഗമാണ് ഞങ്ങളുടെ സംഘം പഠന വിധേയമാക്കിയത്. രാവിലെ മുഴക്കുന്നിലെ കാപ്പും കടവില്‍ നിന്നുംപത്ത് മണിക്കാരംഭിച്ച യാത്ര ഇരിട്ടി പഴയ പാലത്തിന്നു സമീപംനേരത്തെ പറഞ്ഞ പുഴകളുടെ സംഗമസ്ഥാനത്ത് നാലുമണിയോടെ അവസാനി ച്ചു. പുഴയിലൂടെ പുഴത്തീരത്തുകൂടെ നടത്തിയ യാത്ര യില്‍ ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് ഞങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെട്ടത്. മനുഷ്യന്നു ഒരു പുഴയെ എങ്ങിനെയെല്ലാം നശിപ്പിക്കാം എന്ന് അത് നമുക്ക് പറഞ്ഞു തന്നു. ലക്ഷക്കനക്കിന്നു ലോഡു മണലാണ് മണല്‍ക്കൊള്ള ക്കാര് ഇവിടെനിന്നും കടത്തി ക്കൊണ്ടുപോയിരിക്കുന്നത്. മണലെടുത്ത ആയിരക്കണക്കിന്നു കുഴികളായി പുഴ മാറിയിരിക്കുന്നു. മണല്‍ കടത്താനായി പുഴവഞ്ഞി അടക്കമുള്ള അപൂര്‍വ സസ്യ ജാലങ്ങള്‍ നശിപ്പിച്ചുകൊണ്ട് കിലോ മീറ്ററുകള്‍ നീളുന്ന റോഡുകള്‍ ,ഊടുവഴികള്‍ എന്നിവ നിര്‍മ്മിച്ചിരിക്കുന്നു. മണലെടുപ്പുമൂലം വന്മരങ്ങള് കട പുഴകി വീണിരിക്കുന്നു. കരയിടിഞ്ഞു പുഴപല ഭാഗങ്ങളിലും കിലോമീറ്ററുകള്‍ വീതിവെച്ചും പല കൈവഴികള്‍ തീര്‍ത്ത് മെലിഞ്ഞുണങ്ങി യിരിക്കുന്നു. മണലെടുപ്പിന്റെ സൌകര്യത്തിനായി വന്‍ ചാലുകള്‍ കീറി പുഴയുടെ ഗതിമാറ്റിയിരിക്കുന്നു. പലസ്ഥലങ്ങളിലും ഗതിമാറി ഒഴുകുന്നു. നാല് ആനകള്‍ ഇറങ്ങി നിന്നാലും കാണാത്തത്ര വന്‍ കുഴിക ളാണു ചിലസ്ഥലങ്ങളില്‍ .ഞങ്ങളുടെ യാത്ര അറിഞ്ഞു മണലെടുപ്പുകാര്‍ പിന്‍വാങ്ങിയിരുന്നെങ്കിലും പല സ്ഥലങ്ങളിലും മണല്‍ കടത്തി ക്കൊണ്ടുപോകാനായി കൂട്ടി യിട്ടിരിക്കുന്നു. ഏകദേശം അഞ്ഞൂറ് ലോഡോളം മണലാണ് ഇങ്ങിനെ ഈ ആറു കിലോമീറ്റരിനുള്ളില് കൂട്ടിയിട്ടിരിക്കുന്നത്.
ഇവിടെ ഒരു ചോദ്യമുണ്ട് .ഇങ്ങിനെ പുഴയെ ,നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്ന മാഫിയകളെ നിലക്ക് നിര്‍ത്തേണ്ടത് ആരാണ്. പഞ്ചായത്തും, പോലീസും ,റവന്യൂ വകുപ്പുമൊക്കെ ഈ കാര്യത്തില്‍ ഒറ്റ ക്കെട്ടാണെന്നു ജനങ്ങള്‍ പറയുന്നു. യഥാര്‍ഥത്തില്‍ അതല്ലേ സത്യം ?പണമോഹികളുടെ ഒരു കൂടാരമായി നമ്മുടെ ഡിപ്പാര്‍ട്ട് മെന്റുകള്‍ അധപ്പതിചിരിക്കുന്നു. സമൂഹത്തെ മുഴുവന്‍ ഗ്രസിച്ചിരിക്കുന്ന ഈ ദുര് ഭൂതത്തെ കൂട്ടിലടക്കാന്‍ ആരുടെ കൈ കള്‍ക്കാണ് ശക്തി?.ഈ ഒരു ചോദ്യമാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്.

"പുഴുവരിക്കുന്ന പുഴ-ഇന്നലെ -ഇന്ന്-നാളെ"എന്ന് പേരിട്ട ഒരു പഠന യാത്രയായിരുന്നു ഞങ്ങള്‍ പ്രകൃതി സ്നേഹികളായ ഏതാനും പേര് ചേര്‍ന്ന് സംഘടിപ്പിച്ചത്. വായനാടന്‍ മലനിരകളില്‍നിന്നും ഉദ്ഭവിച്ച് പ്രശശ്ത തീര്‍ഥാടന കേന്ദ്രമായ കൊട്ടിയൂര്‍ വഴി ആറളം വനനിര കളിലൂടെ കൊട്ടിയൂര്‍ ,കേളകം,കണിച്ചാര്‍ , ആറളം, മുഴക്കുന്നു,കീഴൂര്‍ ചാവശ്ശേരി ,പായം പഞ്ചായത്തുകളിലൂടെ ഒഴുകി യെത്തുന്ന ബാവലിപ്പുഴ, ഇരിട്ടിയില്‍ കുടക് മലനിരകളില്‍ നിന്നും ഒഴുകി യെത്തുന്ന ബാരാപ്പുഴയുമായി സംഗമിച്ച് വളപട്ടണം പുഴയായി അറബിക്കടലില്‍ ചേരുന്നു. കണ്ണൂര്‍ ജില്ലയിലെ ജനങ്ങള്‍ക്ക് ദാഹജലം നല്കുന്ന പഴശ്ശി പ്പദ്ധതി സ്ഥിതിചെയ്യുന്നത് ഈ പുഴയിലാണ്. ഇങ്ങിനെ ഒരു ജില്ല മുഴുവന്‍ ദാഹനീര് നല്കുന്ന ഈ പുഴയുടെ വെറും ആറു കിലോമീറ്റര്‍ വരുന്ന ഭാഗമാണ് ഞങ്ങളുടെ സംഘം പഠന വിധേയമാക്കിയത്. രാവിലെ മുഴക്കുന്നിലെ കാപ്പും കടവില്‍ നിന്നുംപത്ത് മണിക്കാരംഭിച്ച യാത്ര ഇരിട്ടി പഴയ പാലത്തിന്നു സമീപംനേരത്തെ പറഞ്ഞ പുഴകളുടെ സംഗമസ്ഥാനത്ത് നാലുമണിയോടെ അവസാനി ച്ചു. പുഴയിലൂടെ പുഴത്തീരത്തുകൂടെ നടത്തിയ യാത്ര യില്‍ ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് ഞങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെട്ടത്. മനുഷ്യന്നു ഒരു പുഴയെ എങ്ങിനെയെല്ലാം നശിപ്പിക്കാം എന്ന് അത് നമുക്ക് പറഞ്ഞു തന്നു. ലക്ഷക്കനക്കിന്നു ലോഡു മണലാണ് മണല്‍ക്കൊള്ള ക്കാര് ഇവിടെനിന്നും കടത്തി ക്കൊണ്ടുപോയിരിക്കുന്നത്. മണലെടുത്ത ആയിരക്കണക്കിന്നു കുഴികളായി പുഴ മാറിയിരിക്കുന്നു. മണല്‍ കടത്താനായി പുഴവഞ്ഞി അടക്കമുള്ള അപൂര്‍വ സസ്യ ജാലങ്ങള്‍ നശിപ്പിച്ചുകൊണ്ട് കിലോ മീറ്ററുകള്‍ നീളുന്ന റോഡുകള്‍ ,ഊടുവഴികള്‍ എന്നിവ നിര്‍മ്മിച്ചിരിക്കുന്നു. മണലെടുപ്പുമൂലം വന്മരങ്ങള് കട പുഴകി വീണിരിക്കുന്നു. കരയിടിഞ്ഞു പുഴപല ഭാഗങ്ങളിലും കിലോമീറ്ററുകള്‍ വീതിവെച്ചും പല കൈവഴികള്‍ തീര്‍ത്ത് മെലിഞ്ഞുണങ്ങി യിരിക്കുന്നു. മണലെടുപ്പിന്റെ സൌകര്യത്തിനായി വന്‍ ചാലുകള്‍ കീറി പുഴയുടെ ഗതിമാറ്റിയിരിക്കുന്നു. പലസ്ഥലങ്ങളിലും ഗതിമാറി ഒഴുകുന്നു. നാല് ആനകള്‍ ഇറങ്ങി നിന്നാലും കാണാത്തത്ര വന്‍ കുഴിക ളാണു ചിലസ്ഥലങ്ങളില്‍ .ഞങ്ങളുടെ യാത്ര അറിഞ്ഞു മണലെടുപ്പുകാര്‍ പിന്‍വാങ്ങിയിരുന്നെങ്കിലും പല സ്ഥലങ്ങളിലും മണല്‍ കടത്തി ക്കൊണ്ടുപോകാനായി കൂട്ടി യിട്ടിരിക്കുന്നു. ഏകദേശം അഞ്ഞൂറ് ലോഡോളം മണലാണ് ഇങ്ങിനെ ഈ ആറു കിലോമീറ്റരിനുള്ളില് കൂട്ടിയിട്ടിരിക്കുന്നത്.
| യാത്ര ഇവിടെ തുടങ്ങുന്നു. |
| മണലരിപ്പുകാര് പുഴയിലൂടെ തീര്‍ത്ത റോഡ് |
Tuesday, 31 December 2013
manapakshi: മരപ്പാലം ---എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ പുതുവത...
manapakshi: മരപ്പാലം ---എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ പുതുവത...: ഓരോ വര്‍ഷവും ഓരോ മരപ്പാലമാണ് ആയുസ്സിന്റെ ഭാണ്ഡവും പേറി --പുത്തന്‍ പ്രതീക്ഷകളുടെ തുരുത്തിലേക്ക് കടന്നെത്താനുള്ള ഒരു ഒറ്റത്തടിപ്പാലം ! ...
മരപ്പാലം ---എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ പുതുവത്സരാശംസകള്‍ ----സതീശന് ഇരിട്ടി---
ആയുസ്സിന്റെ ഭാണ്ഡവും പേറി --പുത്തന്‍
പ്രതീക്ഷകളുടെ തുരുത്തിലേക്ക്
കടന്നെത്താനുള്ള ഒരു ഒറ്റത്തടിപ്പാലം !
മുകളില്‍ ആശകളുടെ നക്ഷത്രപ്പൂക്കള്‍
വിരിച്ചു നില്ക്കുന്ന നീലാകാശം
താഴെ ,നിരാശയുടെ കുത്തൊഴുക്കുകളുള്ള
അഗാധമായ ഗര്‍ത്തം !
ജനനത്തിനും മരണത്തിനുമിടയിലെ
ഈ ഹൃസ്വ ദിന യാത്രയില്‍
നാം മറിച്ചിടുന്ന ഡയറിത്താളിലെ
അവസാന അക്കങ്ങളാവാതിരിക്കട്ടെ
2014
ഓരോ ജീവിതത്തിലും
പ്രതീക്ഷകള്‍ തളിര്‍ക്കട്ടെ !
സ്വപ്നങ്ങള്‍ പൂത്തുലയട്ടെ !
ആശകള്‍ പീലിക്കാവടിയാടട്ടെ !
ഒരിക്കലെങ്കിലും നിരാശകള്‍
വിടരാതിരിക്കട്ടെ !
എന്റെ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും
ഹൃദയം നിറഞ്ഞ
പുതുവത്സരാശംസകള്‍
Monday, 25 November 2013
കേരള സിംഹം -----കവിത ---പി.വി.ജി.നായര്‍
ത്തെ --
|
Saturday, 23 November 2013
Monday, 18 November 2013
ചിതല് തിന്ന പുസ്തകം ----സതീശന്‍ഇരിട്ടി
പ്പായ വിരിക്കൂ തുറന്നിട്ട ജാലകമാടക്കുക
കൂരിരുട്ടുറഞ്ഞൂറി നില്ക്കുമീരാവില് സ്നേഹ
ഗാഥ പാടിനീയെന് നോവും മാനസമുറക്കുക .
കേവലം നരര്‍ നമ്മള് ജീവിതം പോറ്റാനെന്തു
പാടിത് ,തളരുന്നൂ മനസ്സും ശരീരവും .
ശരിയും തെറ്റും തമ്മില്‍ പോരുത്തപ്പെടാത്തപോല്
കൂട്ടലും കിഴിക്കലും നടത്തും നമ്മള് നിത്യം ;
ശരിയാവില്ലീ ധര്‍മ്മ ജീവിതം നമുക്കൊരു നാളിലും
ഭൂലോകത്തില്‍ കാപട്യം നിറയുബോള്‍ .
സുഖമായ് ജീവിക്കേണ മെന്നു നാം കൊതിക്കുബോള്‍
അസുഖം കൊരുത്തേറും ജീവിതം ശാപഗ്രസ്ഥം .
ചിരിയും കണ്ണീരും വാര്ന്നുണങ്ങി പ്പതംവന്ന
മനസ്സില്‍ നൈരാശ്യത്തിന് കള്ളിമുള്‍ ക്കൂട്ടം മാത്രം .
വിലയില്ലാത്തോര് നമ്മള് ,വിലപിക്കാനായ് മാത്രം
പിറന്നോര് മണ്ണില്‍ ,ജീവന് ഭാരമായ് ചുമപ്പവര്‍
കാപട്യം കവര്ന്നാടും ഭൂമിയില്‍ കാലത്തിന്റെ
കൈകളില്‍ കര്‍മ്മം-ധര്‍മ്മ മാര്‍ഗത്തില്‍ ചരിപ്പവര്‍ .
മനസ്സിനില്ലാസുഖം രാവുകളോരോദിനം
കൊഴിഞ്ഞു വീഴുബോഴും പിന്നില്‍ പ്പിറക്കുന്ന
പകലിന്നെരിവേനല് ചൂടിലൂടെന്നെന്നെന്നും
നഗ്ന പാദങ്ങള്‍ കൊണ്ടേ നടന്നു നീങ്ങുന്നൂനാം .
കിനാക്കളെത്രകാണുന്നൂ യാഥാര്‍ത്ഥ്യമാവാറില്ല
യാതൊരു സ്വപ്നത്തിനും ചിറകുകള് മുളക്കില്ല !
കരയാന്‍ വയ്യാതെന്നില്‍ കണ്ണുനീരോടുങ്ങുന്നൂ
പറയാന്‍ വയ്യാതെന്നില്‍ വാക്കുകള്‍ പരുങ്ങുന്നൂ !
ചിരിക്കാന്‍ വയ്യാതെന്നില്‍ പുഞ്ചിരിയുണങ്ങുന്നൂ
നടക്കാന്‍ വയ്യാതെന്റെ കാലുകളിടറുന്നൂ !
ജീവന്റെ ചിതല്‍തിന്ന പുസ്തകത്താളില്‍ --
കൂട്ടി വായിക്കാന്‍ കഴിയാത്ത വാക്കുകള്‍ പോലേ ജന്മം ;
മൂട്ടകളരിക്കുന്ന സ്വത്വ ബോധത്തിന്
തഴപ്പായയില്‍ ശ്വാസംമുട്ടി ക്കിടപ്പാണല്ലോ നമ്മള് !
Subscribe to:
Posts (Atom)