ബ്രഹ്മസത്യം ജഗന്മിഥ്യ
കാരണ മില്ലാതെന്റെ ഉള്ളകം തപിക്കുന്പോള്‍
ഓര്‍ത്ത്പോവാറുണ്ട് ഞാന്‍അമ്മയെ മനസ്സാലെ
സ്നേഹമാണെന്റെഅമ്മ വാത്സല്യം കോരിത്തരും
കാരുണ്യരൂപം സര്‍വദുഖസംഹാരിണി
ജീവന്‍റെ ഒഴുക്കിലെ ഓരോരോനിശ്വാസവും
കര്‍മ്മങ്ങള്‍ കൊണ്ടേ കാത്ത് കണ്പാര്‍ത്തിരുന്നവള്‍
ഉള്ളകം തപിക്കുമ്പോള്‍ മാതൃത്വം വിളംബിയെന്‍
ഉള്ളിലായാനന്ദത്തിന്‍ തെളിനീരൊഴുക്കിയോള്‍
നെഞ്ചിലായ് ചുരത്തുന്നോരമ്മിഞ്ഞ പ്പാലാലെന്
കൈകാല് വളരുന്നതും കാത്തുകാത്തിരുന്നവള്‍
പുഞ്ചിരിക്കുവാന്‍മാത്രം പഠിപ്പിച്ചവള്‍ കണ്ണീര്‍
വീഴുബോള്‍ കരങ്ങളാല്‍ തഴുകിയൊതുക്കിയോള്‍
പിച്ചവെക്കുവാന്‍എന്‍റെകാലിനെയൊരുക്കിയോള്‍
ബാല ചേഷ്ഠകള്‍ കണ്ടാനന്ദ ക്കണ്ണിരണിഞ്ഞവള്‍
കര്‍ണങ്ങള്‍കേള്‍പ്പൂ നിന്‍റെ താരാട്ട് പാട്ടിന്നീണം
ഉണ്ണിക്കണ്ണനായ് വളരേണമെന്ന്ചൊല്ലിയെന്‍ കാതില്‍നിറയ്ക്കും
നിറംചേര്‍ത്ത ശ്രീകൃഷ്ണകഥാമൃതം
അമ്മതന്‍ കയ്യാല്‍ തീര്‍ക്കും സാബാറും പുളിശ്ശേരിയും
പഴക്കംചെല്ലുംതോറും നാവിന്നു കൊതിയേറും
കണ്ണിമാങ്ങയച്ചാറും മേശമേല്‍ നിറയുബോള്‍
ഭക്ഷണപ്രിയനല്ലിവനെന്നാലും കഴിക്കൂ നീ
മകനേ കഴിക്കൂ നീഎന്നുചൊല്ലിയെന്‍ മുന്നില്‍
പുഞ്ചിരിതൂകിക്കൊണ്ടേ വന്നുനില്‍ക്കുമെന്നമ്മ
സൂര്യ ചന്ദ്രന്മാരേപ്പോല്‍ നിലനില്‍ക്കേണം നിന്‍റെ
ആയുസ്സ് യുഗങ്ങള്‍ക്ക്കര്‍മ്മ സാക്ഷിയാവേണം
അല്ലലുമലട്ടുമില്ലാത്തോരുജീവിത സുഖാന്ത്യം
കൊടുക്കേണ മെന്നു പ്രാര്‍ഥിച്ചുമുന്നില്‍
കൈകൂപ്പി നില്‍ക്കുന്നോരെന്നമ്മയാണെന്‍റെയുള്ളില്‍
എന്‍റെജീവിതത്തിന്നു വിളക്കായ് വെളിച്ചമായ്
അമ്മേ നീ സര്‍വ്വംസഹ
അമ്മേ നീ കാരുണ്യത്തിന്‍ മൂര്‍ത്തിമദ്ഭാവം
മൂല പ്രകൃതിതന്‍ തേജോരൂപം
അമ്മേ നീയാനന്ദത്തിന്‍ പദാനുപദരൂപം
അമ്മേ നീ സ്നേഹത്തിന്‍റെ നാനാര്‍ത്ഥപ്രതിരൂപം
നീ വിശ്വപ്രകൃതിതന്‍ സച്ചിദാനന്ദരൂപത്തില്‍
വിലയിച്ചു മനസ്സിലെ ദീപ്തമാം സ്മരണയായ്
എന്നുള്ളിലിരുന്നോരു ശങ്കരാചാര്യര്‍ പാടി
ഈ ബ്രഹ്മമൊന്നേസത്യം ജഗത്തോ വെറുംമിഥ്യ