വ്യഥിത ചിന്തകള്‍ വെയില്‍ വിരിച്ചിട്ട
തപിത വീഥിയില്‍ കുളിരൊരുക്കുവാന്‍
വരിക സ്വപ്നമേ തപിതമെന്റെയീ
ഹൃദയ താളത്തിനര്‍ത്ഥം ചമയ്ക്കുക !
പുതിയ പാതകള്‍, പുതിയ പഥികരും ,
പുതിയ ചിന്തകള്‍, പുതിയ ചന്തകള്‍ :
പുതിയ രാഗങ്ങള്‍, പുതിയ ദ്വേഷങ്ങള്‍,
പുതിയ പാഠങ്ങള്‍, പുതിയ പാട്ടുകള്‍,
പുതിയ കാമവും, പുതിയ ശീലവും ,
ചതിയില്‍ വീഴ്ത്തുവാന്‍ കുഴി കുഴിക്കുവോര്‍
കുടില വേലയാലതിര് മാന്തുവോര്‍ ,
ഇവിടെയല്ലോ കിതച്ചു നില്‍പ്പുഞാന്‍,
ഇവിടെയല്ലോ തളര്‍ന്നിരിപ്പു ഞാന്‍ !!
കുടില ചിന്തകള്‍ പൊരി വെയില്‍ തീര്‍ത്ത
തപിത ഭൂമിയില്‍ തണലൊരുക്കുവാന്‍
മധുര സ്വപ്നമേ വരിക നീയെന്റെ
ഹൃദയ താളത്തിനര്‍ഥം ചമയ്ക്കുക !!!
No comments:
Post a Comment