Friday, 25 August 2017

എന്റെ മലയാളം - രചന - സതീശൻ മാവില

നിളയുടെ പുളിനങ്ങൾ പുളകങ്ങളാക്കുന്ന 
മലയാളമേ സർഗ്ഗ സൗഭാഗ്യമേ 
തുഞ്ചനും കുഞ്ചനും പാടിയുണർത്തിയ 
നിർമ്മല ഭാവനാ സൗന്ദര്യമേ - എന്റെ 
മലയാള ഭാഷതൻ കേദാരമേ ---

മരതകപ്പട്ടുടുത്ത മാമലകൾ നിന്റെ - 
 മഹിതമാം സൗന്ദര്യ സഞ്ജയങ്ങൾ 
പടഹമടിച്ചുണരും സാഗരത്തിരകളാൽ 
ആലാപനം ദിവ്യ സങ്കീർത്തനം 
എന്നും മലയാള സൗന്ദര്യ സങ്കീർത്തനം 

നേർക്കച്ച മുണ്ടുടുത്ത മലയാളി  മങ്കതൻ 
ചിരിപോലു മൊരു  പുണ്യ വസന്തം 
അതിരുകളില്ലാത്ത ഹൃദയങ്ങളിൽ പൂക്കും 
നിർമ്മല സ്നേഹത്തിൻ പൂക്കൾ 
എന്റെ മലയാളമേ നിന്റെ സുകൃതം 
                                       
                                                  ========= രചന -സതീശൻ മാവില ==

Tuesday, 14 March 2017

               ഇരകള്‍ -   കവിത  
                         സതീശന്‍ മാവില 
              ============================
  ജനിച്ച നാളിലേ കിളിര്‍ത്ത മോഹങ്ങള്‍ 
വരണ്ട കൊക്കുകള്‍ പിളര്‍ന്ന് നില്‍ക്കുമ്പോള്‍ തുടുത്ത യൌവനം തെരുവ് പട്ടിപോല്‍ 
മംസക്കടക്കുമുന്നിലിന്നിരയെ തേടുമ്പോള്‍ കിനാക്കള്‍ കൂട്ടിയിട്ടടച്ച വാതിലിന്നിരുള്‍ 
മുറിക്കുള്ളില്‍ യുവ
ത്വമാടുമ്പോള്‍ 
ഇരുട്ടുവീഴുമീ ചരിത്ര ഭൂവിന്റെ 
ചതഞ്ഞ പാതയില്‍ തരിച്ചു നില്‍പ്പു നാം !
  ദുഷിച്ച കാമവും പകക്കലികളും ദുരയും 
ദുര്‍മ്മത്ത വികാര വേഴ്ചയും 
വിലക്ക് വെച്ചൊരീ തെരുവ് ചന്തയില്‍ 
വിലയ്ക്ക് വാങ്ങുവാനെവിടെ  നന്മകള്‍ 
ആര്‍ക്ക് വില്‍ക്കുവാന്‍ ദയാനുകമ്പകള്‍ !!
   മരിക്കുവോളമീ ജനിച്ച മണ്ണിന്റെ 
മധുരമൂറ്റുവാന്‍ കൊതിച്ചു നാം പണ്ടേ 
തളരുവോളമീ ഹരിത കാന്തിയില്‍ 
നൃത്തമാടുവാന്‍ കൊതിച്ചിരുന്നു നാം 
നിറഞ്ഞ ചിന്തതന്‍ നനുത്ത പായയില്‍ 
നറുനിലാവിന്റെ പാല്‍ക്കിനക്കളാല്‍
പുതച്ചുറങ്ങിയ കാലമേ വിട !
തപിച്ച മാനസം തണുത്തുറയുവാന്‍ കുളിരുമായ് വരും കിനാക്കളേ വിട ! 
നിറങ്ങള്‍ മായുമീ പ്രപഞ്ച ജാലക 
പടിക്കു പിന്നിലെ ചതിക്കുഴികളില്‍ 
വല വിരിച്ചിട്ട ചിലന്തികള്‍ക്ക് നാം 
ഇരകള്‍ മാത്രമാണെന്നതേ സത്യം !!!

Friday, 3 March 2017




മേലാകെ സ്വര്‍ണ്ണം പൂശി 
കര്‍ണ്ണികാരമേ നീയെന്‍ 
തൊടിയിലിന്നിങ്ങിനെ
ആരേ പ്രതീക്ഷിപ്പൂ ? 
സ്നേഹവും സമൃദ്ധിയും 
മനസ്സില്‍ കണിവെച്ച് 
മേടത്തിലെത്തും നിന്റെ 
കാമുകനാകും വിഷു ---
                    ---സതീശന്‍ മാവില