നിറയേ പ്രതീക്ഷതന്‍ പൂത്താലമേന്തി
മുന്നിലെത്തിടും പുതു വര്‍ഷമേ നിനക്ക് നമോവാകം !
കുറക്കുന്നു നീ മനുഷ്യായുസ്സിലൊരു ദിനം ,
കൂട്ടുന്നൂ കലണ്ടറില്‍ പുത്തനാമൊരുവര്‍ഷം !
എന്നുമീ അനന്തമാമപാരതക്കുമേല്‍
യുഗങ്ങള്‍ വരും വന്നുപോയുമിരിക്കും , പക്ഷേ -
പാഠം പഠിക്കില്ലോരിക്കലും മനുഷ്യന്‍ -
വിശാലമീ ഹൃദയം ഞെക്കിക്കൊല്ലും
സ്വാര്‍ത്ഥ മോഹത്തിന്‍ കൈയ്യാല്‍ !
നൂറ്റാണ്ടുകളോളം ജീവിക്കുമെന്നോര്‍ത്തവന്‍
കെട്ടുന്ന മനക്കോട്ടക്കെന്തൊരര്‍ഥ മീ ഭൂവില്‍ !!!
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
പുതു വത്സരാശംസകള്‍ *********** 