Tuesday, 31 December 2013

manapakshi: മരപ്പാലം ---എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ പുതുവത...

manapakshi: മരപ്പാലം ---എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ പുതുവത...: ഓരോ വര്‍ഷവും ഓരോ മരപ്പാലമാണ്  ആയുസ്സിന്റെ ഭാണ്ഡവും പേറി --പുത്തന്‍  പ്രതീക്ഷകളുടെ തുരുത്തിലേക്ക്  കടന്നെത്താനുള്ള ഒരു ഒറ്റത്തടിപ്പാലം ! ...

മരപ്പാലം ---എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ പുതുവത്സരാശംസകള്‍ ----സതീശന്‍ ഇരിട്ടി---

ഓരോ വര്‍ഷവും ഓരോ മരപ്പാലമാണ് 
ആയുസ്സിന്റെ ഭാണ്ഡവും പേറി --പുത്തന്‍ 
പ്രതീക്ഷകളുടെ തുരുത്തിലേക്ക് 
കടന്നെത്താനുള്ള ഒരു ഒറ്റത്തടിപ്പാലം !
മുകളില്‍ ആശകളുടെ നക്ഷത്രപ്പൂക്കള്‍ 
വിരിച്ചു നില്‍ക്കുന്ന നീലാകാശം 
താഴെ ,നിരാശയുടെ കുത്തൊഴുക്കുകളുള്ള 
അഗാധമായ ഗര്‍ത്തം !
ജനനത്തിനും മരണത്തിനുമിടയിലെ 
ഈ ഹൃസ്വ ദിന യാത്രയില്‍ 
നാം മറിച്ചിടുന്ന ഡയറിത്താളിലെ 
അവസാന അക്കങ്ങളാവാതിരിക്കട്ടെ 
             2014
ഓരോ ജീവിതത്തിലും 
പ്രതീക്ഷകള്‍ തളിര്‍ക്കട്ടെ !
സ്വപ്‌നങ്ങള്‍ പൂത്തുലയട്ടെ !
ആശകള്‍ പീലിക്കാവടിയാടട്ടെ !
ഒരിക്കലെങ്കിലും നിരാശകള്‍ 
വിടരാതിരിക്കട്ടെ !
         എന്റെ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും 
                 ഹൃദയം നിറഞ്ഞ 
        പുതുവത്സരാശംസകള്‍